Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതി ആ​യോഗ്​...

നീതി ആ​യോഗ്​ ഉപാധ്യക്ഷൻ അരവിന്ദ്​ പനഗരിയ രാജിവെച്ചു

text_fields
bookmark_border
നീതി ആ​യോഗ്​ ഉപാധ്യക്ഷൻ അരവിന്ദ്​ പനഗരിയ രാജിവെച്ചു
cancel

ന്യൂഡൽഹി: നീതി ആയോഗ് വൈസ്​ ചെയർമാൻ അരവിന്ദ്​ പനഗരിയ രാജിവെച്ചു. ആഗസ്​റ്റ്​ 31 ന്​ കാലാവധി കഴിയാനിരിക്കെയാണ്​ പനാഗരിയയുടെ രാജി. അധ്യാപനത്തിലേക്ക്​ മടങ്ങുന്തിനാണ്​ രാജിയെന്നാണ്​ പനഗരിയ അറിയിച്ചത്​. 
2014 ആഗസ്​റ്റിലാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ്​ രൂപീകരിച്ചത്​. നീതി ആയോഗി​​​െൻറ ആദ്യ വൈസ്​ ചെയർമാനാണ്​​ സാമ്പത്തിക വിദഗ്ധനായ അരവിന്ദ് പനഗരിയ. 2015 ജനുവരിയിലാണ്​ പനഗരിയ നീതി ആയോഗ്​ ഉപാധ്യക്ഷനായി ചുമതലയേറ്റത്​.

 അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്ന അരവിന്ദ് പനഗരിയ ഏഷ്യൻ വികസന ബാങ്കി​​െൻറ(എ.ഡി.ബി.)ചീഫ് ഇക്കണോമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. ലോക ബാങ്ക്,അന്താരാഷ്ട്ര നാണ്യനിധി,ഐക്യരാഷ്ട്ര സഭ എന്നിവയിലും നേരത്തെ പ്രവർത്തിച്ചു.രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദവും അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്ഡി.യും നേടിയിട്ടുണ്ട്.

പ്രധാനമന്ത്രിയാണ് നീതി ആയോഗി​​​െൻറ അധ്യക്ഷന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ' എന്നതാണ് 'നീതി' എന്നതി​​​െൻറ പൂര്‍ണരൂപം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayogprime ministerArvind PanagariyaVice-Chairman
News Summary - Niti Aayog Vice-Chairman Arvind Panagariya steps down
Next Story