സമ്പദ്‌വ്യവസ്ഥ രണ്ടക്ക വളർച്ച നേടുെമന്ന് നിതി ആയോഗ്; കമ്പനികളുടെ ഓഹരി വിറ്റഴിക്കൽ അനുകൂലമാകും
text_fieldsന്യൂഡൽഹി: രാജ്യാന്തര െക്രഡിറ്റ് റേറ്റിങ് ഏജൻസികളുടെ വിലയിരുത്തലിന് വിരുദ്ധമായി നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തുമെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓഹരി വിറ്റഴിക്കൽ സാഹചര്യം മികച്ചതായിരിക്കുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നേരത്തേ െക്രഡിറ്റ് റേറ്റിങ് ഏജൻസികളായ ഫിച്ചും എസ് ആൻഡ് പിയും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് പ്രവചിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 12.8 ശതമാനത്തിൽനിന്ന് 10 ആയി കുറയുമെന്നായിരുന്നു ഫിച്ചിെൻറ വിലയിരുത്തൽ. എസ് ആൻഡ് പി 11 ശതമാനത്തിൽനിന്ന് വളർച്ച നിരക്ക് 9.5 ആയി കുറച്ചിരുന്നു. എന്നാൽ, കോവിഡ് ഒന്നാം തരംഗം ഏൽപിച്ച ആഘാതത്തിൽനിന്ന് കരകയറാനുള്ള ശ്രമം മന്ദഗതിയിലായ സാഹചര്യത്തിലാണ് സാമ്പത്തിക റേറ്റിങ് ഏജൻസികൾ രാജ്യത്തെ വളർച്ച നിരക്ക് കുറയുമെന്ന് വിലയിരുത്തിയത്. വൈകാതെ അതു വീണ്ടും ഉയർത്തിയേക്കുമെന്നാണ് കരുതുന്നതെന്ന് രാജീവ് കുമാർ പറഞ്ഞു.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.3 ശതമാനമാണ്. പുതിയ സാഹചര്യത്തിൽ ലഭിക്കുന്ന സൂചനകൾ വിലയിരുത്തുേമ്പാൾ ഇന്ത്യക്ക് രണ്ടക്ക വളർച്ച കൈവരിക്കാൻ കരുത്തുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കോവിഡിെൻറ രണ്ടു തരംഗങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് സംസ്ഥാനങ്ങൾ മൂന്നാം തരംഗം നേരിടാൻ സജ്ജമായിട്ടുണ്ട്. രണ്ടാം പാദത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുപ്രാപിച്ചിട്ടുമുണ്ട്.
ഉരുക്ക്, സിമൻറ് നിർമാണ മേഖലകളിൽ നിക്ഷേപ ശേഷി നിലവിൽ കൂടുതൽ വർധിച്ചതായാണ് കാണുന്നത്. കോവിഡ് ഏൽപിച്ച സാമ്പത്തിക ആഘാതം മൂലം ഉപഭോക്താക്കളുടെ വാങ്ങൽ ത്വര കുറഞ്ഞു. മൂന്നാം പാദത്തോടെ ഇതിൽ മാറ്റമുണ്ടാകും. മൂന്നാം തരംഗം നേരിടാൻ കേന്ദ്ര സർക്കാർ നടത്തുന്ന സജ്ജീകരണങ്ങൾ മികച്ചതാണ്-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.