നിതിൻ ദേശായി 252 കോടിയുടെ വായ്പയെടുത്തു; 2020 ജനുവരി മുതൽ തിരിച്ചടവ് മുടങ്ങി
text_fieldsമുംബൈ: ബോളിവുഡിനെ ഞെട്ടിച്ച വാർത്തയാണ് പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയുടെ ആത്മഹത്യ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തെ മഹാരാഷ്ട്രയിലെ സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിൻ ദേശായി 252 കോടി രൂപയുടെ വായ്പ എടുത്തിരുന്നുവെന്നും അത് തിരിച്ചടക്കാത്തതിനാൽ ബാങ്കുകൾ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ദേശായിയുടെ കമ്പനിയായ എൻ.ഡിയുടെ ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് 2016ലും 2018ലും ഇ.സി.എൽ ഫിനാൻസിൽനിന്ന് രണ്ട് വായ്പകളിലൂടെ 185 കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ 2020 ജനുവരി മുതൽ തിരിച്ചടവിൽ വീഴ്ച വരുത്തി. ഇക്കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാറും ഉപദേശിക്കാറുമുണ്ടായിരുന്നുവെന്ന് നിതിൻ ദേശായിയുടെ അടുത്ത സുഹൃത്തും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ വിനോദ് താവ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
''ഞാൻ പലപ്പോഴും അദ്ദേഹത്തോട് സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. അമിതാഭ് ബച്ചൻ എങ്ങനെ വലിയ നഷ്ടങ്ങൾ നേരിട്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നത് എങ്ങനെയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വായ്പ കാരണം സ്റ്റുഡിയോ ബാങ്ക് കൊണ്ടുപോയാലും തനിക്ക് പുതുതായി തുടങ്ങാമെന്ന് ദേശായിയോട് സംസാരിച്ചിരുന്നു.''-വിനോദ് താവ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.