വിമർശനങ്ങളെ ഭരണാധികാരി സഹിഷ്ണുതയോടെ നേരിടുന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷ -ഗഡ്കരി
text_fieldsപൂണെ: തനിക്കെതിരെ ഉയർന്ന് വരുന്ന രൂക്ഷമായ വിമർശനം പോലും ഭരണാധികാരി സഹിഷ്ണുതയോടെ നേരിടുകയെന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എഴുത്തുകാരും ബുദ്ധിജീവികളും ഭയമില്ലാതെ അവരുടെ അഭിപ്രായം പ്രകടിപ്പിക്കണമെന്നും പൂണെയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇന്ത്യയിൽ എപ്പോഴും ഇടമുണ്ട്. നമുക്ക് ഒരിക്കലും അഭിപ്രായം ഇല്ലാത്ത സാഹചര്യമുണ്ടാവില്ല. നമ്മൾ ഇടതുപക്ഷമോ, വലതുപക്ഷമോ അല്ല, അവസരങ്ങളെ മുതലെടുക്കുന്നവരാണ്. ഭയമില്ലാതെ എഴുത്തുകാരും ബുദ്ധിജീവികളും അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊട്ടുകൂടായ്മയും സാമൂഹികമായ അപകർഷതയുടെയും ശ്രേഷ്ഠതയുടെയും സങ്കൽപ്പങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം രാഷ്ട്രനിർമ്മാണത്തിൻ്റെ പ്രവർത്തനം പൂർണമാണെന്ന് പറയാനാകില്ലെന്നും ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.