നിധിൻ പേട്ടലും പത്ത് എം.എൽ.എമാരും ബി.ജെ.പി വിടുമെന്ന് ഹാർദിക് പേട്ടൽ
text_fieldsഅഹമ്മദാബാദ്: നിയുക്ത ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലും 10 ബി.ജെ.പി എം.എൽ.എമാരും പാർട്ടി വിടുമെന്ന് പട്ടീദാര്‍ അനാമത്ത് ആന്തോളന്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. നിധിന്‍ പട്ടേൽ ബി.ജെ.പിയിൽ തുടരുന്നതിൽ അതൃപ്തനാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകാൻ തയാറാണെന്നും ഹാര്‍ദിക് പറഞ്ഞു.
പാര്‍ട്ടിക്കായി കഠിനമായി പ്രയത്നിച്ചിട്ടും നിധിൻ പേട്ടലിനെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെങ്കിൽ അേദ്ദഹത്തിന് പാർട്ട് വിട്ട് തങ്ങളോടൊപ്പം ചേരാവുന്നതാണ്. ബി.ജെ.പിയിൽ അതൃപ്തിയുള്ള എം.എൽ.എമാരുമായി പാർട്ടി വിടുകയാണെങ്കിൽ അദ്ദേഹത്തിന് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കാൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നിധിന്‍ പട്ടേലിനെ മാറ്റിയിരുന്നു. ഈ വകുപ്പുകൾ മൂന്ന് ദിവസത്തിനകം നൽകിയില്ലെങ്കിൽ രാജിവെക്കുമെന്നാണ് നിതിൻ പട്ടേൽ മുഖ്യമന്ത്രി വിജയ് രൂപാണിയെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡൻറ് ഭരത് സിന്‍ഹ് സോളങ്കി പറഞ്ഞു. നിധിന്‍ പട്ടേലിെൻറയും കുറച്ച് എം.എം.എമാരുടെയും പിന്തുണയുണ്ടെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോളങ്കി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.