Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവേദി പങ്കിട്ട് നിതീഷും...

വേദി പങ്കിട്ട് നിതീഷും കെ.സി.ആറും; നരേന്ദ്ര മോദി സർക്കാറിന്റേത് വെറും 'തള്ള്'

text_fields
bookmark_border
വേദി പങ്കിട്ട് നിതീഷും കെ.സി.ആറും; നരേന്ദ്ര മോദി സർക്കാറിന്റേത് വെറും തള്ള്
cancel

പട്ന: സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾപോലും പരിഗണിക്കാതെ വെറും 'തള്ള്' മാത്രമാണ് നരേന്ദ്ര മോദി സർക്കാറിന്റേതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എ.ബി. വാജ്പേയിയുടെ കാലത്ത് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാറുണ്ടായിരുന്നെന്നും ഇപ്പോൾ കേന്ദ്രസർക്കാറിന്റെ പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനൊപ്പം പങ്കെടുത്ത ചടങ്ങിലാണ് നിതീഷ് കുമാർ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ലഡാക്കിൽ ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച ബിഹാറിലെ അഞ്ച് പട്ടാളക്കാരുടെ ആശ്രിതർക്ക് ചടങ്ങിൽ ചന്ദ്രശേഖര റാവു 10 ലക്ഷം രൂപ വീതം നൽകി.

ഹെദരാബാദിൽ മരിച്ച ബിഹാറുകാരായ 12 തൊഴിലാളികളുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതവും 'കെ.സി.ആർ' കൈമാറി. പണം കൈമാറാനുള്ള ചന്ദ്രശേഖര റാവുവിന്റെ സന്മനസ്സിനെ അഭിനന്ദിക്കുന്നതായി നിതീഷ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarTelangana CM KCR
News Summary - Nitish and KCR shared the stage
Next Story