ഗോദ്സെ: പ്രജ്ഞാ സിങ്ങിൻെറ പരാമർശം അപലപനീയം - നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: നാഥുറാം ഗോദ്സെ ദേശഭക്തനാെണന്ന ബി.ജെ.പി സ്ഥാനാർഥി പ്രജ്ഞാ സിങ് താക്കൂറിൻെറ പ്രസ്താവന അപല പനീയമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രജ്ഞാ സിങ്ങിനെതിരെ എന്ത് നടപടി സ്വീകരിക്കുന്നുവെന്നത് ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഇത്തരം പരാമർശങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ഏഴാംഘട്ടത്തിൽ പാട്നയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൻെറ വിവിധ ഘട്ടങ്ങൾ തമ്മിൽ വലിയ ദൈർഘ്യമുണ്ട്. വോട്ടർമാരുടെ സൗകര്യങ്ങൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് നേരെത്ത പൂർത്തിയാക്കണം. ചൂട് വളരെ കൂടുതലാണ്. ഇത്രയും നീണ്ട ഇടവേളകളിലായി തെരഞ്ഞെടുപ്പ് നടത്തരുത്. ഒരോ ഘട്ടവും തമ്മിൽ വൻ അന്തരമുണ്ടായിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഐക്യം രൂപീകരിക്കാനായി വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തും. - നിതീഷ് കുമാർ കുട്ടിച്ചേർത്തു.
ഏപ്രിൽ 11ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായാണ് നടന്നത്. 59 മണ്ഡലങ്ങളിലേക്കാണ് അവസാനഘട്ട വോട്ടിങ് നടക്കുന്നത്. മെയ് 23ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.