'സ്ത്രീകളോട് അനാദരവ് കാണിച്ചിട്ടില്ല'; ജനസംഖ്യ നിയന്ത്രണ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: നിയമസഭയിൽ നടത്തിയ ജനസംഖ്യാ നിയന്ത്രണ പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രീകളോട് അനാദരവ് കാണിച്ചിട്ടില്ലെന്നും വാക്കുകൾ അപകീർത്തികരമായെങ്കിൽ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ പരാമർശം വിവാദമായതോടെ നിതീഷ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വനിത കമീഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം.
ബിഹാർ നിയമസഭയുടെ ശീതകാല സമ്മേളനത്തിടെയായിരുന്നു നിതീഷിന്റെ വിവാദപരാമർശം. ജനസംഖ്യ നിയന്ത്രിക്കുന്നതിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉണ്ടാകേണ്ടതിന്‌റെ പ്രാധ്യാന്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഭർത്താക്കന്മാരാണ് ജനസംഖ്യ കൂടാനുള്ള കാരണമെന്നും ഇത് എങ്ങനെ നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസത്തിലൂടെ സ്ത്രീകൾക്ക് മനസ്സിലാകുമെന്നുമാണ് നിതീഷ് പറഞ്ഞത്. എന്നാൽ ഇത്തരം പരാമർശങ്ങൾ പിന്തിരിപ്പൻ മാത്രമല്ലെന്നും സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ചുമുള്ള അവബോധമില്ലായ്‌മ കൂടിയാണെന്നും ദേശീയ വനിത കമീഷൻ പറഞ്ഞു.
"ദേശീയ വനിത കമീഷൻ അധ്യക്ഷ എന്ന നിലയിൽ രാജ്യത്തിലെ എല്ലാ സ്ത്രീകൾക്ക് വേണ്ടിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉടനടി അസന്ദിഗ്ദ്ധമായി മാപ്പ് പറയണമെന്ന് അവശ്യപ്പെടുകയാണ്. അദ്ദേഹം പ്രസംഗത്തിനിടെ ഉപയോഗിച്ച നിന്ദ്യവും വിലകുറഞ്ഞുതുമായ ഭാഷ നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ജനാധിപത്യത്തിൽ ഒരു നേതാവിന് ഇത്ര പരസ്യമായി ഇത്തരം അഭിപ്രായങ്ങൾ പറയാൻ കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനം സഹിക്കേണ്ടി വരുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. അത്തരം പെരുമാറ്റത്തിനെതിരെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു"- രേഖ ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.