ഹാര്‍ദിക് പട്ടേലിന്‍െറ റാലിയില്‍ നിതീഷ് പങ്കെടുക്കില്ല
text_fieldsന്യൂഡല്‍ഹി: പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിന്‍െറ നേതൃത്വത്തില്‍ ഗുജറാത്ത് റാലിയില്‍നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പിന്‍വാങ്ങി. ‘മോദിയെ പരാജയപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി 28നാണ് പാട്ടിദാര്‍ വിഭാഗം ഗുജറാത്തില്‍ റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ബിഹാര്‍ സന്ദര്‍ശനത്തില്‍ നിതീഷുമായി ഹാര്‍ദിക് കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ഗുജറാത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.
ഉത്തര്‍പ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരക്കായിരിക്കുമെന്ന് കാണിച്ചാണ് പിന്മാറ്റം.
എന്നാല്‍, നിതീഷിന്‍െറ മനംമാറ്റത്തിന് പിന്നില്‍ മോദി നടത്തിയ ബിഹാര്‍ സന്ദര്‍ശനമാണെന്നാണ് വിലയിരുത്തല്‍. മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തപ്പോഴും നിതീഷ് അനുകൂലിച്ചിരുന്നു. മോദിയുടെ ബിഹാര്‍ സന്ദര്‍ശനത്തില്‍ നിതീഷിന്‍െറ മദ്യനിരോധനമടക്കമുള്ള തീരുമാനങ്ങള്‍ എടുത്തുപറഞ്ഞ് ബന്ധം ഊഷ്മളമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.