Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ സർക്കാറിനായി...

പുതിയ സർക്കാറിനായി ​അവകാശവാദം ഉന്നയിക്കും– ലാലു

text_fields
bookmark_border
lalu-yadav
cancel

ന്യൂഡൽഹി: ബീഹാറിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന്​ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവ്​. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന്​ ലാലു പറഞ്ഞു. ബി.ജെ.പി–ആർ.എസ്​.എസ്​ സഖ്യവുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്​ നിതീഷ്​. കൊലപാതക കേസിൽ പ്രതിയാണ്​ നിതീഷെന്നും ലാലു ആരോപിച്ചു.

നീതിഷ്​ കുമാറിനോട്​ സ്ഥാനം രാജിവെക്കരുതെന്ന്​ താൻ ആവശ്യപ്പെട്ടിരുന്നു. അഞ്ച്​ വർഷത്തേക്ക്​ ഭരണം നടത്താനാണ്​​ ബീഹാറിലെ ജനങ്ങൾ മഹാസഖ്യത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആവശ്യമുന്നയിച്ചത്​. ഇന്നലെ ഫോണിൽ സംസാരിച്ചപ്പോഴും രാജിക്കാര്യത്തെ കുറിച്ച്​ നിതീഷ്​ സൂചിപ്പിച്ചിരുന്നില്ലെന്നും ലാലു പറഞ്ഞു

നിതീഷ്​ തേജസ്വി യാദവിനോട്​ രാജി ആവശ്യപ്പെട്ടിരുന്നില്ല. ആരോപണങ്ങളെ കുറിച്ച്​ പൊതുജന​ത്തിന്​ വിശദീകരണം നൽകണമെന്ന്​ മാത്രമാണ്​ നിതീഷ്​ ആവശ്യപ്പെട്ട​െതന്നും ലാലു അറിയിച്ചു. അഴിമതി കേസിൽ ആരോപണ വിധേയനായ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്​ രാജിവെക്കാത്തതിൽ പ്രതിഷേധിച്ചാണ്​ നീതിഷ്​ കുമാർ ബുധനാഴ്​ച മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarbiharLalumalayalam newsMurder Taint
News Summary - Nitish Kumar Has Murder Taint, Says Bitter Lalu Yadav
Next Story