നിതീഷ് കുമാറിന് മറവി രോഗം; കൃത്യമായി മരുന്ന് കഴിച്ചാൽ കാര്യങ്ങൾ മനസിലായേക്കുമെന്ന് സഞ്ജയ് റാവത്ത്
text_fieldsന്യൂഡൽഹി: മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നതിന് പിന്നാലെ ജനതാദൾ യുനൈറ്റഡ് നേതാവ് നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്. നിതീഷ് കുമാറിന് മറവിരോഗമാണെന്നും ഏത് പാർട്ടിയുടെ പക്ഷത്തായിരുന്നു എന്ന് അദ്ദേഹത്തിന് മനസിലാവുന്നില്ലെന്നുമായിരുന്നു റാവത്തിന്റെ പരാമർശം.
"അദ്ദേഹത്തിന് മറവിരോഗം ബാധിച്ചതായി തോന്നുന്നു. കൃത്യമായി മരുന്ന് കഴിച്ചാൽ ചിലപ്പോൾ അദ്ദേഹത്തിന് ബി.ജെ.പിക്കൊപ്പം ചേർന്നത് മനസിലാകുകയും തിരികെ ഇൻഡ്യ സഖ്യത്തിലേക്ക് വരികയും ചെയ്തേക്കാം. ഈ രോഗം രാജ്യത്തിനും, ജനാധിപത്യത്തിനും, രാഷ്ട്രീയത്തിനും ഏറെ പ്രയാസകരമാണ്," റാവത്ത് പറഞ്ഞു.
ഞായറഴ്ചയായിരുന്നു നിതീഷ് കുമാർ ജനതാദളിൽ നിന്നും ബി.ജെ.പിക്കൊപ്പം ചേർന്നത്. ഒന്നര വർഷമായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചുപോന്ന നിതീഷ് കുമാർ പൊടുന്നനെ ബി.ജെ.പി പക്ഷത്തേക്ക് കരണം മറിയുകയായിരുന്നു. ഗവർണർ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.