എല്ലാവർക്കും മന്ത്രിസ്ഥാനം നൽകാനാവില്ല; എം.എൽ.എയെ തള്ളി നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച എം.എൽ.എയെ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജെ.ഡി.യു എം.എൽ.എ ബിമ ഭാരതി മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിന്റെ പ്രതികരണം. ലേഷി സിങ്ങിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് ബിമ ഭാരതിയെ പ്രകോപിപ്പിച്ചത്.എന്തുകൊണ്ടാണ് ലേഷി സിങ്ങിനെ എപ്പോഴും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്. അവർക്ക് എന്ത് പ്രത്യേകതയാണുള്ളത്. കൊലപാതക കേസിൽ ആരോപണവിധേയായ ആളാണ് അവരെന്നും ബിമ സിങ് ആരോപിച്ചു.
2013, 2014, 2019 വർഷങ്ങളിൽ ലേഷി സിങ്ങിന് മന്ത്രിസ്ഥാനം നൽകിയിരുന്നു. ബീമ ഭാരതിയുടെ പ്രതികരണം ഞെട്ടിക്കുന്നതാണ്. ഇതിനെക്കുറിച്ച് അവരുമായി സംസാരിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. അത്തരമൊരു പ്രതികരണം അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ്. ബിമ ഭാരതിയെ രണ്ടുവട്ടം മന്ത്രിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിമയുടെ പ്രസ്താവന പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 31 മന്ത്രിമാരുമായി നിതീഷ് കുമാർ-തേജസ്വരി യാദവ് സർക്കാറിന്റെ വികസനം നടപ്പിലാക്കിയിരുന്നു. ഇതിൽ 16 മന്ത്രിമാരും ആർ.ജെ.ഡിയിൽ നിന്നുള്ളവരാണ്. മഹാഗഡ്ബന്ധനിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആർ.ജെ.ഡിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.