നിതീഷ് കുമാർ അവസരവാദി; അദ്ദേഹത്തെ ജനങ്ങൾ പാഠം പഠിപ്പിക്കും -ഝാർഖണ്ഡ് കോൺഗ്രസ്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുമായി സഖ്യത്തിലായ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അവസരവാദിയാണെന്ന് ഝാർഖണ്ഡ് കോൺഗ്രസ്. നിതീഷ് കുമാറിനുള്ള പാഠം ജനങ്ങൾ പഠിപ്പിക്കുമെന്നും അദ്ദേഹം ഇല്ലെന്നത് ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു.
"ഹിന്ദിയിലൊരു പഴഞ്ചൊല്ലുണ്ട്, എവിടെയാണോ അവസരം അവിടേക്ക് മാറുക. നിതീഷ് കുമാറിന്റെ കാര്യത്തിൽ ഇത് അർത്ഥവത്താണ്. ജനങ്ങൾക്ക് അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹത്തിനുള്ള പാഠം ഒരിക്കൽ ജനങ്ങൾ തന്നെ പഠിപ്പിക്കും. ഒരു നിതീഷ് കുമാർ ഇല്ലെന്നത് കൊണ്ട് ഇൻഡ്യ സഖ്യത്തെ സാധിക്കില്ല", അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് അധികാരത്തോടുള്ള ആർത്തിയാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പാർട്ടിക്ക് ഒന്നും ചെയ്യാനില്ലന്നും താക്കൂർ കൂട്ടിച്ചേർത്തു.
അതേസമയം ഏറെ വിവാദങ്ങൾക്കൊടുവിൽ നിതീഷ് കുമാർ ഞായറാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഗവർണർ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേർന്ന് ബിഹാറിൽ പുതിയ മന്ത്രിസഭ രൂപീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.