മൗലാന അബുൽ കലാം ആസാദിനെ അനുസ്മരിച്ച് നിതീഷ്കുമാർ
text_fieldsപട്ന: സ്വതന്ത്രഭാരതത്തിന്‍റെ പ്രഥമവിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബുല്‍കലാം ആസാദിനെ അനുസ്മരിച്ച് നിതീഷ്കുമാർ. ആസാദിന്‍റെ 132ാം ജന്മവാർഷികമായിരുന്നു ഇന്ന്. അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിനു മുന്നിൽ നിതീഷ് പുഷ്പാർച്ചനയും നടത്തി. 'രാജ്യത്തെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്‍റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു' -നിതീഷ് കുമാർ ട്വീറ്റ് ചെയ്തു. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് അദ്ദേഹം ആസാദിനെ അനുസ്മരിച്ചത്.
വിദ്യാഭ്യാസരംഗത്ത് മികച്ച സംഭാവന നൽകിയതിനും ദേശീയ ഐക്യത്തിനായി നിരന്തരം പരിശ്രമിച്ചതിനും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും ആസാദിനെ അനുസ്മരിച്ചു. 'മൗലാന അബുൽ കലാം ആസാദിന്‍റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്കും ദേശീയ ഐക്യത്തിനായി നിരന്തരം പരിശ്രമിച്ചതിനും അദ്ദേഹത്തെ എപ്പോഴും സ്മരിക്കും' അദ്ദേഹം ട്വീറ്റ് ചെയ്തു.
മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായി വർഷവും നവംബർ 11ന് രാജ്യം ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.