Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2024 9:01 PM IST Updated On
date_range 28 Jan 2024 9:01 PM IST'മുൻപുണ്ടായിരുന്നിടത്ത് തിരിച്ചെത്തി'; സത്യപ്രതിജ്ഞക്ക് പിന്നാലെ നിതീഷ് കുമാർ
text_fieldsbookmark_border
പട്ന: ബിഹാറിൽ ബി.ജെ.പി സഖ്യത്തോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻപുണ്ടായിരുന്നിടത്ത് തിരിച്ചെത്തിയെന്ന് ജെ.ഡി.യു സ്ഥാപകൻ നിതീഷ് കുമാർ. ഉണ്ടായിരുന്നയിടത്ത് തന്നെ തിരിച്ചെത്തിയെന്നും ഇനിയെങ്ങോട്ട് എന്ന ചോദ്യമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.
ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. 2020ൽ ജെ.ഡി.യു-എൻ.ഡി.എ സഖ്യം അധികാരത്തിലെത്തിയപ്പോൾ എൻ.ഡി.എക്കൊപ്പമായിരുന്ന നിതീഷ് 2022ലാണ് ജെ.ഡി.യു-ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവയുൾപ്പെടുന്ന മഹാഗഡ്ബന്ധനൊപ്പം ചേരുന്നതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതും. ഈ മഹാസഖ്യത്തെ ഉപേക്ഷിച്ചാണ് നിതീഷിന്റെ ഒടുവിലെ കൂറുമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story