പ്രധാനമന്ത്രിസ്ഥാനം ഇപ്പോൾ മനസിലില്ലെന്ന് നിതീഷ് കുമാർ
text_fieldsപാട്ന: പ്രധാനമന്ത്രി പദവി ഇപ്പോൾ തന്റെ മനസിലില്ലെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനാണ് തന്റെ ശ്രമം. എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും നിതീഷ് വ്യക്തമാക്കി. ''ആളുകൾ എന്തൊക്കെ പറഞ്ഞാലും, എന്റെ അടുത്ത ആളുകളായാൽ പോലും പ്രധാനമന്ത്രിയാവുക എന്നത് എന്റെ മനിസിൽ ഇല്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് എന്റെ ജോലി''-നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ബി.ജെ.പി നേതാവ് അവദേശ് നാരായൺ സിങ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായി തുടരുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് ബിഹാറിലെ പുതിയ ഭരണസഖ്യം രംഗത്തുവന്നു. ബി.ജെ.പി സഖ്യം വിട്ട് ജനതാദൾ യുനൈറ്റഡ് ആർ.ജെ.ഡിയുമായി പുതിയ സർക്കാർ രൂപവത്കരിച്ച സാഹചര്യത്തിൽ അവദേശ് തുടരുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും സഖ്യം വിശ്വസിക്കുന്നു. അതിനാൽ അവദേശ് ഉടൻ രാജിവെക്കണമെന്നാണ് ആവശ്യമുയരുന്നത്. സ്പീക്കർ വിജയ് കുമാർ സിൻഹക്കെതിരെ വിശാലസഖ്യത്തിലെ 55 എം.എൽ.എമാർ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. സമാന രീതിയിൽ അവദേശിന് എതിരെയും അവിശ്വാസപ്രമേയവുമായി നീങ്ങാനാണ് എം.എൽ.എമാർ ഉദ്ദേശിക്കുന്നത്.
സിൻഹ രാജിവെക്കണമെന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. നിരവധി തവണ നിതീഷ് സിൻഹയോടുള്ള അനിഷ്ടം പരസ്യമാക്കിയിട്ടുമുണ്ട്. നിലവിലെ സാഹചര്യം ബി.ജെ.പി കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യാൻ സിൻഹ ഡൽഹിയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.