ബിഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ തന്നെ; ഗവർണറെ കാണും
text_fieldsന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി നേതാവ് സുഷീൽ മോഡി ഉപമുഖ്യമന്ത്രിയായും തുടരും.
ഞായറാഴ്ച ഉച്ചക്ക് ചേർന്ന എൻ.ഡി.എ യോഗത്തിൽ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച് എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണും. തുടർച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുക.
എൻ.ഡി.എ യോഗത്തിന് മുമ്പുചേർന്ന യോഗത്തിൽ നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.നിതീഷ് കുമാർ വെള്ളിയാഴ്ച ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു.
എൻ.ഡി.എയിൽ ജെ.ഡിയുവിെൻറ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പ്രധാനവകുപ്പുകൾ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ജെ.ഡി.യുവിന് തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. 243 അംഗ നിയമസഭയിൽ 122ആണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.