നീതി ആയോഗ് യോഗത്തിലും പാർലമെന്റ് ഉദ്ഘാടനത്തിലും പങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കുമാർ
text_fieldsപാട്ന: പുതിയ പാർലമെന്റ് കെട്ടിടം നിർമിച്ച വിഷയത്തിൽ കേന്ദ്രത്തിനെ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നീതി ആയോഗ് യോഗത്തിലും പാർലമെന്റ് കെട്ടിട ഉദ്ഘാടനത്തിലും പങ്കെടുക്കുന്നതിൽ അർഥമില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.
പുതിയ പാർലമെന്റിന്റെ ആവശ്യമെന്തായിരുന്നു? നേരത്തെയുള്ളത് ചരിത്രപരമായ കെട്ടിടമാണ്. അധികാരത്തിലുള്ളവർ ചരിത്രം മാറ്റിയെഴുതുകയാണെന്ന് ഞാൻ ആവർത്തിച്ച് വ്യക്തമാക്കുന്നു -നിതീഷ് കുമാർ പാട്നയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇന്ന് നടന്ന നീതി ആയോഗ് യോഗത്തിലും നാളെത്തെ പുതിയ പാർലമെന്റ് ഉദ്ഘാടനത്തിലും പങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കൂട്ടിച്ചേർത്തു.
മെയ് 28നാണ് പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. സെൻരടല വിസ്ത പുനുർനിർമാണ പ്രവർത്തനത്തിന്റെ ഭാഗമാണ് പുതിയ പാർലമെന്റ് കെട്ടിടം. സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിക്കുന്നതാണ് ഉദ്ഘാടന പരിപാടിയിലെ പ്രധാന ചടങ്ങ്.
ഡൽഹി പ്രഗതി മൈതാനിലെ പുതിയ കൺവെൻഷൻ സെന്ററിൽ നടന്ന നീതി ആയോഗ് യോഗത്തിൽ ചെയർമാൻ കൂടിയായ മോദിയാണ് അധ്യക്ഷത വഹിച്ചത്. ‘വിസിറ്റ് ഭാരത് @2047: റോൾ ഓഫ് ടീം ഇന്ത്യ’ എന്ന ആശയത്തിലാണ് നീതി ആയോഗ് യോഗം നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ എട്ട് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.