സ്ത്രീധന സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി
text_fieldsപാട്ന: സ്ത്രീധന സമ്പ്രദായത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മഗദ്ധ് മഹീല കോളേജിലെ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ ഉദ്ഘാടനം ചെയ്ത്സംസാരിക്കവെയാണ് സ്ത്രീധനത്തിനെതിരെ അദ്ദേഹം വിമർശനമുയർത്തിയത്.
"നിങ്ങൾ വിവാഹം കഴിച്ചാലെ കുട്ടികളുണ്ടാവൂ, നമ്മുടെ അമ്മമാർ കാരണമാണ് നമ്മളിവിടെയുള്ളത്, സ്ത്രീകളില്ലെങ്കിൽ നമ്മളെങ്ങനെ ജനിക്കും? ഒരു പുരുഷൻ മറ്റൊരു പുരുഷനെ വിവാഹം കഴിച്ചാൽ സന്തതികൾ എങ്ങനെയുണ്ടാവും?"- മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം പ്രവർത്തികൾ അവസാനം ഉണ്ടാക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്.സ്ത്രീധന സമ്പ്രദായം അനാവശ്യമാണെന്നും സംസ്ഥാന സർക്കാർ ഇത്തരം സാമൂഹിക വിപത്തുകളെ ഉൻമൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പെൺകുട്ടികളെ ബോധവൽക്കരിക്കയും അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തന്‍റെ കാലത്ത് മെഡിക്കൽ കോഴ്സുകളിലും എൻജിനിയറിങിനും വളരെ കുറച്ച് പെൺകുട്ടികൾ മാത്രമാണ് പ്രവേശനം നേടിയിരുന്നതെന്നും എന്നാൽ ഇന്ന് ആ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്ത്രീധന സമ്പ്രദായം പിന്തുടരുന്ന വിവാഹങ്ങൾ ബഹിഷ്കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.