ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായി നാലാം തവണയും എൻ.ഡി.എയിലെ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏഴാം തവണയാണ് ജെ.ഡി.യു നേതാവായ നിതീഷ് ബിഹാർ മുഖ്യമന്ത്രിയാവുന്നത്.
ഉപ മുഖ്യമന്ത്രിമാരായി ബി.ജെ.പിയിലെ താർകിശോർ പ്രസാദ്, രേണു ദേവി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദ, എന്നിവർ പങ്കെടുത്ത ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ജനവിധി ഭരണമാറ്റത്തിനാണെന്നും എൻ.ഡി.എക്ക് എതിരാണെന്നും ആർ.ജെ.ഡി ട്വിറ്ററിലൂടെ അറിയിച്ചു. ജനങ്ങളുടെ പ്രതിനിധികളായതിനാൽ ഞങ്ങൾ ജനങ്ങളോടൊപ്പം നിൽക്കുകയാണെന്നും ആർ.ജെ.ഡി ട്വീറ്റ് ചെയ്തു.
നിതീഷ് കുമാറിനൊപ്പം 15 വർഷമായി ഉപ മുഖ്യമന്ത്രിയായിരുന്ന സുശീൽ മോദിക്ക് രാം വിലാസ് പാസ്വാെൻറ ഒഴിവിൽ രാജ്യസഭ സീറ്റും കേന്ദ്ര മന്ത്രിസ്ഥാനവും നൽകിയേക്കുമെന്ന് സൂചനയുണ്ട്. 2000ത്തിലാണ് നിതീഷ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയാവുന്നത്. സർക്കാറിന് ഒരാഴ്ച മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് രാജിവെച്ച നിതീഷ് കേന്ദ്രത്തിൽ വാജ്പേയി മന്ത്രിസഭയിൽ അംഗമായി. 2005ൽ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായി തിരിച്ചെത്തി.
2010ലും വിജയം ആവർത്തിച്ച് മുഖ്യമന്ത്രിപദത്തിൽ തുടർന്നു. കേന്ദ്രത്തിലെ ജെ.ഡി.യു വിഷയത്തിൽ 2014ൽ രാജിവെച്ച് ജിതിൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും 2015ൽ മാഞ്ചി സഖ്യം വിട്ടു. അതേവർഷം ആർ.ജെ.ഡിയുവുമായി സഖ്യമുണ്ടാക്കി മത്സരിച്ച് മുഖ്യമന്ത്രിയായി. 2017 ആർ.ജെ.ഡിയുവുമായി പിണങ്ങി രാജി. ബി.െജ.പി പിന്തുണയോടെ 24 മണിക്കൂറിനികം വീണ്ടും മുഖ്യമന്ത്രിയായി. ഏറ്റവും കാലം ബിഹാർ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന നേതാവായി നിതീഷ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.