സംശയമൊന്നുമില്ല നിതീഷ് തന്നെ മുഖ്യമന്ത്രി -ബി.ജെ.പി നേതാവ് സുശീൽ മോദി
text_fieldsപട്ന: ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നും അക്കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി. എൻ.ഡി.എ വിട്ട് മഹാസഖ്യത്തോടൊപ്പം ചേരാൻ കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നിതീഷിനെ ചേർത്തു പിടിച്ചുകൊണ്ട് ബി.ജെ.പിയുടെ പ്രഖ്യാപനം.
243 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 74 സീറ്റുകളുമായി ബി.ജെ.പി എൻ.ഡി.എ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി മാറിയിരുന്നു. ഭരണം നിലനിർത്തിയെങ്കിലും 43 സീറ്റുകളിലേക്ക് ഒതുങ്ങിയ ജെ.ഡി.യുവിന് തെരഞ്ഞെടുപ്പ് നിരാശയാണ് സമ്മാനിച്ചത്.
സഖ്യത്തിൽ മേൽക്കോയ്മ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിക്കാനുള്ള അവസരം ബി.ജെ.പിയുടെ മുന്നിലെത്തിയിരുന്നു. എന്നാൽ തുടർച്ചയായ നാലാം തവണയും നിതീഷിന് മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി സമ്മതം മൂളുകയായിരുന്നു.
'ഞങ്ങളുടെ പ്രതിബദ്ധത പോലെ നിതീഷ്ജി മുഖ്യമന്ത്രിയായി തുടരും. ഇതിൽ ആശയക്കുഴപ്പമില്ല. ചിലർ കൂടുതൽ വിജയിക്കും ചിലർ കുറച്ചും. എന്നാൽ ഞങ്ങൾ തുല്യരായ പങ്കാളികളാണ്' -ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി ചൊവ്വാഴ്ച പറഞ്ഞു.
സ്വന്തം നിലയിൽ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ നിതീഷിെൻറ പിന്തുണ കൂടിയേ തീരൂ. കിങ്മേക്കർ ആകുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന എൽ.ജെ.പിയുടെ ചിരാഗ് പാസ്വാൻ ഒരു സീറ്റിലൊതുങ്ങിയിരുന്നു. നിതീഷുമായി ഉടക്കി ഒറ്റക്ക് മത്സരിച്ച ചിരാഗാണ് ജെ.ഡി.യുവിെൻറ ഫലത്തെ നിർണായകമായി സ്വാധീനിച്ചത്. ബി.ജെ.പി മത്സരിച്ച സീറ്റുകളിൽ ചിരാഗ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.
ഇക്കുറി 76 സീറ്റുകളിൽ വിജയിച്ച് ആർ.ജെ.ഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. വൻമുന്നേറ്റം നടത്തിയ ബി.ജെ.പി 73 സീറ്റുമായി എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയായി മാറി. വോട്ടുവിഹിതത്തിെൻറ കാര്യത്തിലും ബി.ജെ.പി (23.03) മുന്നിലെത്തി. എൻ.ഡി.എയിൽ നിന്ന് മാറി 150 ഇടങ്ങളിൽ ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാെൻറ എൽ.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകൾ കൊണ്ട് തൃപ്ത്തിപെടേണ്ടി വന്നു. 29 സീറ്റുകളിൽ മത്സരിച്ച ഇടതു പാർട്ടികളായ സി.പി.ഐ (എം.എൽ), സി.പി.ഐ, സി.പി.എം എന്നിവർ 16 സീറ്റിൽ വിജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. മായാവതിയുടെ ബി.എസ്.പിയുമായി സഖ്യത്തിലേർപെട്ടിരുന്ന അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.