ആക്രോശ് ദിവസ്: പ്രതിപക്ഷത്ത് വിള്ളല്‍; ജെ.ഡി.യു പങ്കെടുക്കില്ല
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധു തീരുമാനത്തിനെതിരെ എന്‍.ഡി.എ ഇതര പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധദിനം ‘ആക്രോശ് ദിവസ്’ തിങ്കളാഴ്ച നടക്കാനിരിക്കെ, പ്രതിപക്ഷത്ത് വിള്ളല്‍. പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ളെന്ന് വ്യക്തമാക്കി ജെ.ഡി.യു രംഗത്തുവന്നു. ജെ.ഡി.യു ദേശീയാധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുായ നിതീഷ് കുമാര്‍ നേരത്തേ നോട്ട് അസാധു തീരുമാനത്തില്‍ മോദിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നുവെങ്കിലും മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരദ് യാദവ് പ്രതിപക്ഷത്തിനൊപ്പമായിരുന്നു.
രാജ്യസഭയില്‍ തന്‍െറ നിലപാട് വ്യക്തമാക്കിയ ശരദ് യാദവ് പാര്‍ലമെന്‍റിനുമുന്നില്‍ പ്രതിപക്ഷ എം.പിമാരുടെ മുനുഷ്യച്ചങ്ങല പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു. നിതീഷ് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് വ്യക്തമാക്കി ജെ.ഡി.യു ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ രംഗത്തുവന്നതോടെ മുന്‍ ദേശീയാധ്യക്ഷന്‍ കൂടിയായ ശരദ് യാദവ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. നിതീഷിന്‍െറ നിലപാട് ബിഹാറിലെ ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.
എന്‍.ഡി.എ ഇതരകക്ഷികള്‍ ഏറക്കുറെ ഒറ്റക്കെട്ടായി നോട്ട് നിരോധനത്തെ എതിര്‍ക്കുമ്പോള്‍ നിതീഷ് കുമാര്‍ മാത്രമാണ് മോദിക്കൊപ്പം നില്‍ക്കുന്നത്. മോദിയെ പ്രധാനമന്ത്രിയാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ബി.ജെ.പി സഖ്യം വിട്ടുപോന്ന നിതീഷ് കുമാര്‍, ഇതുവരെ കടുത്ത മോദി വിരുദ്ധ നിലപാടാണ് സ്വീകരിച്ചുപോന്നത്.
നിതീഷിന്‍െറ പൊടുന്നനെയുള്ള മനംമാറ്റത്തിന് പിന്നില്‍ എന്‍.ഡി.എയിലേക്കുള്ള തിരിച്ചുപോക്ക് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിതീഷ് കുമാര്‍-അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടന്നതായും ബിഹാറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ബി.ജെ.പിയുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ട് നിതീഷ് കുമാര്‍ നിഷേധിക്കുകയാണ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച അദ്ദേഹം, ശരിയെന്നു തോന്നിയതുകൊണ്ടാണ് നോട്ട് നിരോധനത്തെ പിന്തുണക്കുന്നതെന്നും കള്ളപ്പണം തടയാന്‍ അത് സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, നോട്ട് നിരോധനത്തെ തോറ്റുപോയ സാഹസമെന്നാണ് ലാലുപ്രസാദ് യാദവ് വിശേഷിപ്പിച്ചത്. ജനങ്ങളുടെ ദുരിതത്തിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പുത്രനുമായ തേജസ്വി യാദവും രംഗത്തുണ്ട്. നോട്ട് വിഷയത്തില്‍ നിതീഷിനൊപ്പമല്ല, പ്രതിപക്ഷ ഐക്യത്തിനൊപ്പമാണെന്നും ഇരുവരും വ്യക്തമാക്കുന്നു.
മഹാസഖ്യം ബിഹാറില്‍ മാത്രമാണെന്നും ബിഹാറിനുപുറത്ത് ഒരോരുത്തര്‍ക്കും അവരവരുടെ നയമാണെന്നുമാണ് നിതീഷ് ഇതിന് നല്‍കിയ മറുപടി. ബിഹാറില്‍ മഹാസഖ്യ ഭരണം മധുവിധു കഴിഞ്ഞതോടെ നിതീഷിനും ലാലുവിനുമിടയില്‍ ചെറുതല്ലാത്ത പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. മോദിയുമായി അടുക്കാന്‍ മടിയില്ളെന്ന് വ്യക്തമാക്കുന്ന നിതീഷ്, താന്‍ എക്കാലവും ആര്‍.ജെ.ഡിയെ ആശ്രയിക്കുമെന്ന് കരുതേണ്ടെന്ന സൂചനയാണ് ലാലുവിന് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.