ജെ.ഡി.യു നിതീഷ്കുമാർ വിഭാഗം എൻ.ഡി.എയിലേക്ക്
text_fieldsപാട്ന: നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു എൻ.ഡി.എയിൽ ചേരുന്നു. ഒൗദ്യോഗികമായി എൻ.ഡി.എ സഖ്യകക്ഷിയാകാനുള്ള പ്രമേയം ജെ.ഡി.യു ദേശീയ എക്സിക്യൂട്ടീവ് യോഗം പാസാക്കി ഇതോടെ ഐക് യജനതാ ദൾ രണ്ടായി പിളർന്നു.
എൻ.ഡി.എയിലേക്കെന്ന തീരുമാനം എത്തിയതോടെ നിതീഷ്കുമാറിെൻറ വസതിക്ക് മുന്നിൽ ജെ.ഡി.യു ശരത് യാദവ് വിഭാഗം അനുയായികൾ മുദ്രാവാക്യവുമായി എത്തി.
മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ വസതിയിൽ നടന്ന ജെ.ഡി.യു യോഗമല്ല, അത് ബി.ജെ.പി യോഗമായിരുന്നുവെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
ആർ.ജെ.ഡിയുമായുള്ള മഹാസഖ്യത്തിൽ നിന്നും വിട്ടശേഷം നിതീഷ് കുമാർ ബി.ജെ.പി പിന്തുണയോടെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. നിതീഷുമായി കൂടിക്കാഴ്ച നടത്തിയ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ എൻ.ഡി.എയിലേക്ക് ജെ.ഡി.യുവിനെ ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നു.
നിതീഷ് കുമാർ പക്ഷത്തിനു പിന്നാലെ ശരത് യാദവ് പക്ഷവും ഇന്ന് സമാന്തര ദേശീയ എക്സിക്യൂട്ടീവ് ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.