കാശ്മീര്‍ പരാമര്‍ശത്തിന് ജെ.എന്‍.യുവിലെ മലയാളി വനിത പ്രഫസര്‍ക്കെതിരെ കേസ്
text_fieldsന്യൂഡല്‍ഹി: ജോധ്പുര്‍ ജയ് നാരായണ്‍ വ്യാസ് സര്‍വകലാശാല(ജെ.എന്‍.വി.യു)യില്‍ നടന്ന സെമിനാറില്‍ കശ്മീരിനെ പരാമര്‍ശിച്ച് സംസാരിച്ചതിന് ജെ.എന്‍.യു പ്രഫസര്‍ക്കെതിരെ കേസ്. മലയാളി അധ്യാപിക നിവേദിത മേനോനെതിരെയാണ് ജെ.എന്‍.വി.യു വൈസ് ചാന്‍സലര്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് കേസ് എടുത്തത്. ചൊവ്വാഴ്ച ജെ.എന്‍.വി.യു വിലെ ഇംഗ്ളീഷ് വിഭാഗം ‘ചരിത്രം പുനര്‍വ്യാഖ്യാനിക്കപ്പെട്ടത്: ദേശം, വ്യക്തി, സംസ്കാരം’ എന്ന വിഷയത്തില്‍ ലെക്ചര്‍ ക്ളാസ് നടന്നിരുന്നു. ക്ളാസില്‍ കശ്മീരിനെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയെന്നും രാജ്യത്തെ അപമാനിച്ചുവെന്നും ആരോപിച്ചാണ് നിവേദിത മേനോനെതിരെ നടപടിക്ക് നീക്കം നടക്കുന്നത്.
ക്ളാസ് സംഘടിപ്പിച്ച രാജശ്രീ റാവത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമല്ളെന്നും സൈന്യം ജോലിചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണെന്നും നിവേദിത മേനോന്‍ സംസാരിച്ചതായാണ് വൈസ് ചാന്‍സലര്‍ നല്‍കിയ പരാതിയിലുള്ളത്. നിവേദിത മേനോന്‍ രാജ്യത്തെ അപമാനിച്ചതായി കാണിച്ച് എ.ബി.വിപി സര്‍വകലാശലക്ക് പരാതി നല്‍കിയിരുന്നു. വെള്ളിയാഴച സര്‍വകലാശാലയില്‍ പഠിപ്പ് മുടക്കുകയും ചെയ്തു. മൂന്നംഗ അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.അതേസമയം, രാജ്യത്തെ അപമാനിച്ചതായുള്ള വാര്‍ത്ത നിവേദിത മേനോന്‍ നിഷേധിച്ചു. സൈനിക സേവനം ഉപജീവനമാര്‍ഗം കൂടിയാണ്. അവരോട് ഭക്ഷണം നല്‍കാതെയടക്കം മോശമായി പെരുമാറുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ആര്‍.എസ്.എസിനെതിരെയും ഹിന്ദുത്വത്തിനെതിരെയും സെമിനാറില്‍ സംസാരിച്ചിട്ടുണ്ട്. അതായിരിക്കാം അവരെ പ്രകോപ്പിച്ചതെന്നും നിവേദിത മേനോന്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.