തബ്ലീഗിനെതിരായ വര്‍ഗീയ പ്രചാരണം: മാധ്യമങ്ങള്‍ക്കെതിരെ 150 പരാതികള്‍
text_fieldsന്യൂഡല്‍ഹി: കോവിഡിെൻറ പേരില്‍ തബ്ലീഗ് ജമാഅത്തിനും ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസിനുമെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എടുത്ത കേസുകളുടെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് തബ്ലീഗിനെതിരെ വർഗീയ വാർത്ത സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ പ്രസ്കൗൺസിൽ എടുത്ത അമ്പതോളം കേസുകളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് സമര്‍പ്പിച്ച ഹരജിയില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും (എൻ.ബി.എ) പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. വിഷയത്തില്‍ 50ഒാളം കേസുകളില്‍ ഉടന്‍ ഉത്തരവിടുമെന്ന് പ്രസ് കൗണ്‍സില്‍ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശിച്ചത്. വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെ 100ഒാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുംകോടതിയെ അറിയിച്ചു.
ചാനലുകള്‍ക്കെതിരെ ലഭിച്ച നൂറോളം പരാതികള്‍ ജൂലൈ 25ന ്പരിഗണിച്ചെന്ന് എൻ.ബി.എ അഭിഭാഷക നിഷ ഭംഭാനി വ്യക്തമാക്കി. വിഷയം വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടെന്നും കോടതിക്ക് ഒരു തീര്‍പ്പിലെത്താന്‍ അത്തരമൊരു വേദിയുടെ സഹായം ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വര്‍ഗീയത പ്രചരിപ്പിച്ചത് നിസ്സാരമായി കാണുന്നില്ല. സര്‍ക്കാറില്‍നിന്നും ബ്രോഡ്കാസ്റ്റേഴ്സ് അേസാസിയേഷനില്‍നിന്നും മറുപടി ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിങ് മാനദണ്ഡങ്ങള്‍വെച്ച് തബ്ലീഗ് പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് കഴിയും.
തബ്ലീഗിനെതിരെ വര്‍ഗീയത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് ജംഇയ്യത്തിനുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ബോധിപ്പിച്ചു. മേയ് രണ്ടാം വാരത്തിനകം മറുപടി ആവശ്യപ്പെട്ട് സുപ്രീംകോടതി നല്‍കിയ നോട്ടീസിന് ആഗസ്റ്റ് ആറിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാൽ സമയം കടന്നുപോയി എന്നതുെകാണ്ട് തങ്ങള്‍ തെറ്റായ തീരുമാനം എടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഹരജിയില്‍ ആഗസ്റ്റ് ആറിന് സമര്‍പ്പിച്ച മറുപടിയില്‍, പൗരന്മാര്‍ക്ക് അറിയാനുള്ള അവകാശമുള്ളതിനാല്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിെൻറ മറുപടിയിൽ ജംഇയ്യത്തിെൻറ സത്യവാങ്മൂലത്തിന് സുപ്രീംകോടതി രണ്ടാഴ്ച സമയം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.