നജീബിെൻറ തിരോധാനം: നുണപരിശോധന ഉത്തരവ് 27ന്
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിനെ കാണാതായ സംഭവത്തിൽ ഒമ്പത് വിദ്യാർഥികളെ നുണപരിശോധനക്ക് വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്േട്രറ്റ് സുമിത് ദാസ് ഇൗ മാസം 27ന് പുറപ്പെടുവിക്കും. നുണപരിശോധനക്ക് വിധേയമാകാൻ വിദ്യാർഥികളോട് അനുമതി തേടാൻ പൊലീസിന് നിർദേശം നൽകുന്ന കാര്യം അന്ന് തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു.
മാർച്ച് 15ന് കോടതി നുണപരിശോധന സംബന്ധിച്ച് വിധി പുറപ്പെടുവിക്കാനിരുന്നതാണ്. വിദ്യാർഥികൾ സ്വമേധയാ സന്നദ്ധരാവാതെ നുണപരിശോധനക്ക് വിധേയമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എതിർവാദമുന്നയിച്ചതിനെ തുടർന്ന് ഉത്തരവ് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 14നാണ് ജെ.എൻ.യു കാമ്പസിലെ ഹോസ്റ്റലിൽ എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെ തുടർന്ന് 27കാരനായ നജീബിനെ കാണാതായത്. അഞ്ചു മാസം പിന്നിട്ടിട്ടും കേസിന് തുമ്പുണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.