പ്രധാനമന്ത്രി പാർലമെൻറിനോട് അനാദരവ് കാട്ടിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ സ്പീക്കർക്ക് പരാതി നൽകി
text_fieldsന്യൂഡൽഹി: പാര്‍ലമെൻറ് സമ്മേളനത്തിനിടെ വിദ്യാഭ്യാസ മേഖലയിലെ നയപരമായ പുതിയ തീരുമാനങ്ങള്‍ സഭക്ക് പുറത്ത് പ്രഖാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോക്സഭ സ്പീക്കര്‍ ഓം ബിർലക്ക് പരാതി നല്കി. പാർലമെൻറ് സമ്മേളിക്കുന്ന അവസരത്തില്‍ നയപരമായ വിഷയങ്ങള്‍ സഭക്ക് പുറത്ത് പ്രഖ്യാപിക്കുന്നത് സഭയോടുളള അനാദരവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സംവരണവും പ്രാദേശിക ഭാഷയില്‍ എൻജിനീയറിങ് വിദ്യാഭ്യാസവും നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി സഭക്ക് പുറത്ത് നടത്തിയത്. പാര്‍ലമെൻറിെൻറ ഔന്നത്യം സംരക്ഷിക്കണമെങ്കില്‍ സഭയോടുളള ആദരവും ബഹുമാനവും കാത്തുസൂക്ഷിക്കണം. ഇതിനുവിരുദ്ധമായ നടപടി സഭയുടെ അവകാശങ്ങളിന്മേലുള്ള അനാദരവായി കണക്കാക്കണം. ഇതു സംബന്ധിച്ച് സ്പീക്കര്‍ റൂളിങ് നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.