‘ഒറ്റയാൾ പോരാളി’യുടെ ക്ഷണം സ്വീകരിച്ച് താരനിര
text_fieldsന്യൂഡൽഹി: പാർലമെൻറിലെ ‘ഒറ്റയാൾ പോരാളി’ എൻ.കെ. പ്രേമചന്ദ്രെൻറ മകെൻറ വിവാഹ വിരുന്നിൽ ദേശീയ രാഷ്ട ്രീയത്തിലെ താരനിര. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോ ദി, ലോക്സഭ സ്പീക്കർ ഓം ബിർല, കോൺഗ്രസ് മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി ആശംസ നേരാൻ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിരവധി പ്രമുഖരെത്തി.
ആർ.എസ്.പി നേതാവും ദീർഘകാലമായി പാ ർലമെൻറ് അംഗവുമായ പ്രേമചന്ദ്രൻ പ്രതിപക്ഷ നിരയിലെ ഒറ്റയാൾ പോരാളിയാണ്. പാർട്ടിക്ക് വേറെ എം.പിമാരില്ല. രാഷ്ട്രീയ കുടുംബ പാരമ്പര്യം അവകാശപ്പെടാനുമില്ല. അക്കാദമിക മികവും ഇടപെടലുകളും വഴി പാർലമെൻറിൽ ശ്രദ്ധിക്കപ്പെടുന്ന ശബ്ദമായതിെൻറ അംഗീകാരം കൂടിയായിരുന്നു പ്രമുഖരുടെ പങ്കാളിത്തം.
മകൻ കാർത്തികിെൻറയും കാവ്യയുടെയും വിവാഹം ഏതാനും ദിവസം മുമ്പ് കേരളത്തിലായിരുന്നു. ഡൽഹിയിൽ നിന്ന് എത്താൻ കഴിയാത്തവർക്കായി പാർലമെൻറ് സമ്മേളന കാലത്ത് സൽക്കാരം സംഘടിപ്പിക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻസിങ്, ദേവഗൗഡ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, മന്ത്രിമാരായ നിർമല സീതാരാമൻ, എസ്. ജയശങ്കർ, രാംവിലാസ് പാസ്വാൻ, പ്രഹ്ലാദ് ജോഷി, രവിശങ്കർ പ്രസാദ്, വിവിധ പാർട്ടി നേതാക്കളായ എ.കെ. ആൻറണി, പി. ചിദംബരം (കോൺഗ്രസ്), ശരത് പവാർ (എൻ.സി.പി), ഡി. രാജ (സി.പി.ഐ), പി.ആർ നടരാജൻ (സി.പി.എം), പി.വി. അബ്ദുൽ വഹാബ് (മുസ്ലിം ലീഗ്), ഹസ്നൈൻ മസൂദി (നാഷനൽ കോൺഫറൻസ്) തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.