ബംഗളൂരു നാഷനൽ ലോ സ്കൂളിലെ 50 ശതമാനം സീറ്റുകൾ കന്നടികർക്ക്
text_fieldsബംഗളൂരു: ബംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിയിലെ (എൻ.എൽ.എസ്.ഐ.യു) 50 ശതമാനം സീറ്റുകളിൽ പ്രവേശനം കന്നടികർക്ക് മാത്രമായി സംവരണം ചെയ്തു. നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ ഭേദഗതി ബിൽ കർണാടക നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
നേരേത്ത, 30 ശതമാനം സീറ്റുകൾ നീക്കിവെക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, പ്രതിപക്ഷ എം.എൽ.എമാരുടെ സമ്മർദത്തെ തുടർന്നാണ് 50 ശതമാനമായി ഉയർത്തിയത്. സംസ്ഥാനത്തുനിന്ന് കൂടുതൽ വിദ്യാർഥികൾക്ക് പ്രമുഖ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കുന്നതിന് ബില്ല് സഹായകമാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി പറഞ്ഞു. ഐ.ഐ.ടി ധാർവാഡിൽ 25 ശതമാനം സീറ്റുകളിൽ പ്രാദേശിക വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.
കഴിഞ്ഞവർഷം എൻ.എൽ.എസ്.ഐ.യുവിലെ മൊത്തം 80 സീറ്റുകളിൽ കർണാടകയിൽനിന്ന് എട്ടു വിദ്യാർഥികൾക്കുമാത്രമാണ് പ്രവേശനം നേടാനായത്. ഐ.ഐ.ടി ധാർവാഡിൽ ആറു വിദ്യാർഥികൾക്കും. ഐ.ഐ.ടിക്കായി സർക്കാർ 1000 കോടിയുടെ ഭൂമി വിട്ടുകൊടുത്തത് പരിഗണിക്കുമ്പോൾ ഇത് നീതിയുക്തമല്ലെന്നും മന്ത്രി വ്യക്തമാക്കി. യോഗ്യതപരീക്ഷക്കു മുമ്പ് വിദ്യാർഥിയോ രക്ഷിതാക്കളോ കർണാടകയിൽ ചുരുങ്ങിയത് പത്തുവർഷം താമസിച്ചിരിക്കണം. കൂടാതെ, വിദ്യാർഥി കർണാടകയിൽ ഏഴുവർഷമെങ്കിലും പഠിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.