Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ 4ജി പുനഃസ്​ഥാപിക്കേ​െണ്ടന്ന്​ കേന്ദ്ര സമിതി 

text_fields
bookmark_border
കശ്​മീരിൽ 4ജി പുനഃസ്​ഥാപിക്കേ​െണ്ടന്ന്​ കേന്ദ്ര സമിതി 
cancel

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​രി​ൽ 4ജി ​ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​നം പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ​മി​തി. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി. സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഫൗ​ണ്ടേ​ഷ​ൻ ഒാ​ഫ് മീ​ഡി​യ പ്ര​ഫ​ഷ​ന​ൽ​സ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ് കേ​ന്ദ്ര​ത്തി​​െൻറ വി​ശ​ദീ​ക​ര​ണം. 

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 4ജി ​പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ജൂ​ൺ 10ന് ​ചേ​ർ​ന്ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി കേ​ന്ദ്ര​ത്തി​​െൻറ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ര​ണ്ടു മാ​സ​ത്തി​ന് ശേ​ഷം സ​മി​തി വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്നും അ​പ്പോ​ൾ സ്ഥി​തി​ഗ​തി​ക​ൾ വീ​ണ്ടും വി​ല​യി​രു​ത്തു​മെ​ന്നും കേ​​​ന്ദ്രം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ശ്‌​മീ​രി​ൽ 2ജി ​പ​ര്യാ​പ്ത​മ​ല്ലെ​ന്നും 4ജി ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഫ്രീ​ഡം ഫോ​ർ മീ​ഡി​യ പ്ര​ഫ​ഷ​ന​ൽ​സ്, പ്രൈ​വ​റ്റ് സ്‌​കൂ​ൾ അ​സോ​സി​യേ​ഷ​ൻ ജ​മ്മു-​ക​ശ്മീ​ർ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. സ​മി​തി റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം കേ​സി​ൽ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​വു​ക​യെ​ന്നാ​യി​രു​ന്നു വി​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsinternet ban
News Summary - No 4G internet in Jammu and Kashmir for now, Centre tells SC
Next Story