ഇൻഡിഗോ വിമാനത്തിൽ എ.സിയില്ല; വിയർപ്പ് തുടക്കാൻ ജീവനക്കാർ ടിഷ്യു നൽകിയെന്ന് കോൺഗ്രസ് നേതാവ്
text_fieldsഛണ്ഡിഗഢ്: ഇൻഡിഗോ വിമാനത്തിലെ മോശം യാത്രയുടെ അനുഭവം പങ്കുവെച്ച് പഞ്ചാബ് കോൺഗ്രസ് കമിറ്റി പ്രസിഡന്റ് അമരീന്ദർ സിങ് രാജ. ഛണ്ഡിഗഢിൽ നിന്നും ജയ്പൂരിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. വിമാനത്തിൽ എ.സി പ്രവർത്തിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
6E7261 എന്ന വിമാനത്തിലെ 90 മിനിറ്റ് യാത്ര ഏറ്റവും മോശം അനുഭവമാണ് സമ്മാനിച്ചതെന്ന് അമരീന്ദർ സിങ് രാജ പറഞ്ഞു. എ.സിയില്ലാതെ എയർക്രാഫ്റ്റിലിരിക്കാൻ നിർബന്ധിതനായെന്ന് അദ്ദേഹം പറഞ്ഞു. ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെ വിമാനത്തിന്റെ എ.സി പ്രവർത്തിച്ചിരുന്നില്ല. ഗുരുതരമായ വിഷയം ഉന്നയിച്ചിട്ടും അതിന് പരിഹാരം കാണാൻ ആരും ശ്രമിച്ചില്ല.
വിമാനത്തിലെ ജീവനക്കാർ വിയർപ്പ് തുടക്കാനായി യാത്രക്കാർക്ക് ടിഷ്യു നൽകിയിരുന്നു. യാത്രക്കിടയിൽ പേപ്പറുകളും ടിഷ്യുവും ഉപയോഗിച്ച് വീശിയാണ് യാത്രക്കാർ ചൂടിനെ അകറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാവ് പ്രതികരണം നടത്തിയിട്ടുണ്ട്. ഡി.ജി.സി.എയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയേയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, ഡി.ജി.സി.എ ഇക്കാര്യത്തിൽ ഇൻഡിഗോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.