"ഒരു മന്ത്രിക്ക് ഇത്രയും വലിയ മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാനാവില്ല"; അശ്വിനി വൈഷ്ണവിനെതിരെ കപിൽ സിബൽ
text_fieldsന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവിനെ രൂക്ഷമായി വിമർശിച്ച് എം.പി കപിൽ സിബൽ. ഒരു മന്ത്രിക്ക് ഇത്രയും വലിയ മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ഉത്തരവാദിത്തങ്ങളൊന്നും നിർവഹിക്കാതെ അനാവശ്യകാര്യങ്ങൾക്ക് പിറകെയാണ് സർക്കാർ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐടി, ഇലക്‌ട്രോണിക്‌സ്, റെയിൽവേ എന്നീ വകുപ്പുകളാണ് അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പുകളിലെ പ്രവർത്തനങ്ങളെല്ലാം നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കപിൽ സിബലിന്റെ ട്വിറ്റ് ഇങ്ങനെ:-
“അശ്വിനി വൈഷ്ണവ്, ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി, റെയിൽവേ മന്ത്രി. റെയിൽവേ ബജറ്റില്ല. ഉത്തരവാദിത്തമില്ല. ഒരു മന്ത്രിക്ക് ഇത്രയും വലിയ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല. ബുള്ളറ്റ് ട്രെയിനുകൾ. വന്ദേ ഭാരത്. അസാധാരണമായത് സേവിക്കുക, സാധാരണയെ നിരാശപ്പെടുത്തുക!. ”
അതേസമയം, ദുരന്തത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.