എയർസെൽ-മാക്സിസ് ഇടപാട്: ചിദംബരത്തിനെതിരായ നടപടി കോടതി തടഞ്ഞു
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി.ചിദംബരത്തിനെതിരെ ജൂൺ അഞ്ചുവരെ നടപടികളൊന്നും എടുക്കരുതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റിനോട് ഡൽഹി കോടതി. കാർത്തി ചിദംബരം പ്രതിയായ എയർസെൽ -മാക്സിസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ചിദംബരം ഡൽഹി കോടതിെയ സമീപിച്ചത്. ജൂൺ അഞ്ചിന് കേസ് വീണ്ടും കേൾക്കും. മുതിർന്ന കോൺഗ്രസ് നേതാവായ കപിൽ സിബലാണ് ചിദംബരത്തിനു വേണ്ടി ഹാജരായത്.
യു.പി.എ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവിൽ നടന്ന എയർസെൽ- മാക്സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നേരിട്ട് അനുമതി നല്‍കിയതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
ഫെബ്രുവരിയിൽ കേസുമായി ബന്ധെപ്പട്ട് കാർത്തി ചിദംബരത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. മൗറീഷ്യസിലെ ഗ്ലോബൽ കമ്മ്യുണിക്കേഷൻ സർവീസിെൻറ കീഴിലുള്ള മാക്സിസ് എയർസെല്ലിൽ 800 ദശലക്ഷം ഡോളറിെൻറ നിക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ടുെവന്നാണ് സി.ബി.െഎ കുറ്റപത്രത്തിൽ പറയുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ് വിദേശ നിക്ഷേപത്തിന് അനുമതി നൽകേണ്ടത്. എന്നാൽ ഇവിടെ ധനമന്ത്രി നേരിട്ട് അനുമതി നൽകി. അനുമതി ലഭിച്ച ഉടൻ എയർസെൽ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് 26 ലക്ഷം രൂപ നൽകിയെന്നുമാണ് സി.ബി.െഎയുെട ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.