കോണ്ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി
text_fieldsന്യൂഡൽഹി: കോൺഗ്രസുമായി ചങ്ങാത്തം കൂടുന്നതിനെ അനുകൂലിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച രേഖ സി.പി.എം കേന്ദ്രകമ്മിറ്റി തള്ളി. എന്നാൽ, കോൺഗ്രസുമായുള്ള ബന്ധത്തിൽ സാധ്യതയുടെ വഴി നേതൃയോഗം പൂർണമായി അടച്ചിട്ടില്ല. പാർട്ടിയുടെ മുഖ്യശത്രു ബി.ജെ.പി തന്നെ. അതേസമയം, കോൺഗ്രസുമായി ധാരണയോ സഖ്യമോ മുന്നണിയോ ഉണ്ടാക്കിെല്ലന്ന പോളിറ്റ് ബ്യൂറോയുടെ ഒൗദ്യോഗിക രൂപരേഖ പ്രകാരം 22 ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാൻ പി.ബിയെ ഏകകണ്ഠമായി കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തി. കോൺഗ്രസ് ബന്ധം തള്ളണമോ കൊള്ളണമോ എന്നതിൽ കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന ഭിന്നാഭിപ്രായങ്ങൾകൂടി കരട് തയാറാക്കുേമ്പാൾ കണക്കിലെടുക്കണം.
ബംഗാൾ ഘടകത്തിെൻറ പിന്തുണയോടെ സീതാറാം യെച്ചൂരി കൊണ്ടുവന്ന രേഖ ഫലത്തിൽ കരട് രാഷ്ട്രീയ പ്രമേയത്തിെൻറ അടിസ്ഥാനമാവില്ല. ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ തോൽപിക്കാൻ കോൺഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്ന ജനറൽ സെക്രട്ടറിയുടെയും ബംഗാൾ, ഒഡിഷ ഘടകങ്ങളുടെയും ആവശ്യം ഒക്ടോബർ രണ്ടിലെ പോളിറ്റ് ബ്യൂറോ തള്ളിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ ഇടത് അല്ലാത്ത പാർട്ടികളുമായി മുന്നണി രൂപവത്കരിക്കാത്തപ്പോൾ തന്നെ, ബി.ജെ.പിയെ പരാജയപ്പെടുത്താൻ അവരുമായി ധാരണയും സഹകരണവും വേണമെന്ന യെച്ചൂരിയുടെ നിലപാടും കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽവെക്കാനും അന്ന് ധാരണയായിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുതൽ തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രകമ്മിറ്റിയിൽ ചർച്ച നടന്നത്. 63 പേർ പെങ്കടുത്തു. ജനറൽ സെക്രട്ടറിയുടെ രേഖയേക്കാൾ, പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖ അടിസ്ഥാന ചർച്ചാരേഖയാക്കുന്നത് യെച്ചൂരി പക്ഷത്തിന് തിരിച്ചടിയാണ്. അപ്പോഴും കോൺഗ്രസ് ബന്ധത്തിെൻറ വാതിൽ അടഞ്ഞിട്ടില്ല. കരട് രാഷ്ട്രീയ പ്രമേയം പി.ബി ജനുവരിയോടെ തയാറാക്കും. കോൺഗ്രസ് ബന്ധത്തെ അനുകൂലിക്കുന്ന അഭിപ്രായഗതികളുടെ അന്തഃസത്ത അതിൽ ഇല്ലെങ്കിൽ വിഷയം വീണ്ടും ഉയർത്താൻ യെച്ചൂരി പക്ഷത്തിന് അവസരമുണ്ട്. സംസ്ഥാന ഘടകങ്ങളിലും തുടർന്ന് പാർട്ടി കോൺഗ്രസിലും നടക്കുന്ന ചർച്ചകളിൽ വരെ തങ്ങളുടെ നിലപാടിന് സ്വീകാര്യത തേടുന്നതിന് യെച്ചൂരി പക്ഷത്തിനും ബംഗാൾ ഘടകത്തിനും സാധിക്കും.
വർഗീയതയെ പരാജയപ്പെടുത്താൻ ഇടത് ഇതര മതേതര, ജനാധിപത്യ പാർട്ടികളുമായി ധാരണയും സഹകരണവും വേണമെന്നാണ് കോൺഗ്രസിെൻറ പേരു പറയാതെ യെച്ചൂരി പക്ഷം ആവശ്യപ്പെട്ടത്. പി.ബിയിൽനിന്ന് ഭിന്നമായി കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരി പക്ഷത്തിന് ബലാബലം പിടിക്കാനായി. വിഷയത്തിൽ വോെട്ടടുപ്പ് നടക്കുന്നത് നേതൃത്വത്തിൽ ഭിന്നതയുെണ്ടന്ന പ്രതീതിയുണ്ടാക്കുമെന്നതിനാൽ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.