Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആംബുലൻസ്​ കിട്ടിയില്ല;...

ആംബുലൻസ്​ കിട്ടിയില്ല; കോവിഡ്​ ബാധിച്ച്​ മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടുപോയത്​ ഉന്തുവണ്ടിയിൽ

text_fields
bookmark_border
covid death
cancel
camera_alt

കോവിഡ്​ ബാധിച്ച്​ മരിച്ച വയോധികയുടെ മൃതദേഹം തള്ളുവണ്ടിയിൽ കൊണ്ടുപോകുന്നു

ചെന്നൈ: തേനിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച വയോധികയുടെ മൃതദേഹം നഗരസഭയുടെ മാലിന്യം നീക്കം ചെയ്യുന്ന ഉന്തുവണ്ടിയിൽ കൊണ്ടുപോയി സംസ്​കരിച്ചു. കമ്പം ഗൂഢല്ലൂർ അഴകുപിള്ളൈ തെരുവിൽ താമസിക്കുന്ന 75കാരിയാണ്​ ശനിയാഴ്​ച രാവിലെ ഗൂഢല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത്​.

ആശുപത്രി അധികൃതർ മരണവിവരം ജില്ല ഭരണകൂടത്തെയും ആരോഗ്യ വകുപ്പ്​ അധികൃതരെയും അറിയിച്ച്​ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ്​ വരാത്ത സാഹചര്യത്തിലാണ്​ മരിച്ച സ്​ത്രീയുടെ മകൻ നഗരസഭയുടെ തള്ളുവണ്ടിയിൽ മൃതദേഹം കയറ്റിക്കൊണ്ടുപോയത്​.

കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ്​ ഡ്രൈവർമാർ തയാറാവാത്തതാണ്​ ഇതിന്​ കാരണമായത്​. കോവിഡ്​ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം കൊണ്ടുപോയി സംസ്​കരിച്ചത്​ വിവാദമായിട്ടുണ്ട്​. സംഭവത്തെക്കുറിച്ച്​ ജില്ല മെഡിക്കൽ ഒാഫിസർ അന്വേഷണത്തിന്​ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadudeadbodythenicovid
News Summary - no ambulance was ready in theni for covid dead body
Next Story