‘എവളവ് തീവ്രമാന വെറുപ്പും ഒരു മകത്താന തലൈവരൈ കളങ്കപ്പെടുത്ത മുടിയാത്’-പെരിയാർ പ്രതിമയിൽ കാവി പൂശിയതിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിൽ സാമൂഹികപരിഷ്കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിയുടെ പ്രതിമ കാവിപൂശിയതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തമിഴ് ട്വീറ്റ്. ‘എവളവ് തീവ്രമാന വെറുപ്പും ഒരു മകത്താന തലൈവരൈ കളങ്കപ്പെടുത്ത മുടിയാത്’ (എത്ര തീവ്രമായ വെറുപ്പ് ഉപയോഗിച്ചും മഹത്തായവരെ കളങ്കപ്പെടുത്താൻ കഴിയില്ല) എന്നായിരുന്നു കുറിപ്പ്. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് മിനിറ്റുകൾക്കകം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് കോയമ്പത്തൂർ സുന്ദരാപുരം ജങ്ഷനിലെ പെരിയാർ പ്രതിമയിൽ അജ്ഞാതസംഘം കാവി പെയിൻറ് ഒഴിച്ചത്. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞതോടെ ഭാരത് സേന പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഭാരത്സേന പ്രവർത്തകനായ പോത്തന്നൂർ അണ്ണാനഗർ സ്വദേശി അരുൺ കൃഷ്ണനാണ് കീഴടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ തന്നെ പ്രതിമയിലെ കാവി നീക്കുകയും നഗരത്തിലെ മുഴുവൻ അംബേദ്കർ- പെരിയാർ പ്രതിമക്കും കാവൽ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
எவ்வளவு தீவிரமான வெறுப்பும் ஒரு மகத்தான தலைவனை களங்கப்படுத்த முடியாது
— Rahul Gandhi (@RahulGandhi) July 18, 2020
No amount of hate can ever deface a giant. pic.twitter.com/Y5ZBNuCfl2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.