പിഴയടക്കില്ല; മാപ്പും പറയില്ല- കോടതി അലക്ഷ്യ നടപടി നേരിടാനുറച്ച് കുനാൽ കമ്ര
text_fieldsന്യൂഡൽഹി: സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്ന് കോടതി അലക്ഷ്യ നടപടികൾ നേരിടുന്ന കുനാൽ കമ്ര. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു കുനാലിന്‍റെ ട്വീറ്റ്.
എന്‍റെ ട്വീറ്റുകൾ പിൻവലിക്കാൻ ഞാൻ തയാറായല്ല. എന്‍റെ ട്വീറ്റുകൾ അവക്കുവേണ്ടി സംസാരിച്ചുകൊള്ളും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'മാപ്പില്ല, അഭിഭാഷകരില്ല, സ്പേസ് വെറുതെ കളയാനുമില്ല' സ്റ്റാൻഡ് അപ് കൊമേഡിയനായ കുനാൽ ട്വിറ്ററിൽ കുറിച്ചു.
ആത്മഹത്യ പ്രേരണക്കേസിൽ അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ട്വീറ്റുകളാണ് വിവാദമായത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കുനാൽ കോടതി അലക്ഷ്യ നടപടി നേരിട്ടത്.
സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നല്‍കിക്കൊണ്ട് അറ്റോണി ജനറല്‍ വ്യക്തമാക്കി. നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതുമാണെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു.
എന്നാൽ താൻ നടത്തിയിരിക്കുന്നത് കോടതി അലക്ഷ്യമല്ലെന്നും ഭാവി രാജ്യസഭാസീറ്റ് അലക്ഷ്യമാണെന്നുമാണ് കുനാൽ ട്വീറ്റ് ചെയ്തത്. 'അതിനെ കോടതിയലക്ഷ്യമെന്ന് വിളിക്കരുത്, അത് ഭാവി രാജ്യസഭാ സീറ്റ് അലക്ഷ്യമാണ്'എന്നാണ് കുനാൽ ട്വിറ്ററിൽ കുറിച്ചത്. ഇതിലൂടെ വിരമിച്ച ജഡ്ജിമാർ സർക്കാർ പദവികൾ വഹിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു കുനാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.