അധിേക്ഷപത്തിന് ഖേദപ്രകടനം നടത്താതെ റിപ്പബ്ലിക് ടി.വി
text_fieldsന്യൂഡൽഹി: നിരപരാധിയുടെ ദൃശ്യം അക്രമം കാണിച്ചയാൾ എന്ന പേരിൽ സംപ്രേഷണം ചെയ്യുകയും അധിക്ഷേപ വാക്കുകൾ ചൊരിയുകയും ചെയ്തതിന് ഖേദം പ്രകടിപ്പിക്കാനുള്ള ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ (എൻ.ബി.എസ്.എ) ഉത്തരവ് പാലിക്കാതെ റിപ്പബ്ലിക് ടി.വി. ന്യൂ
ഡൽഹിയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ റിപ്പബ്ലിക് ടി.വി റിപ്പോർട്ടറെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത ആളെന്നു പറഞ്ഞ് തെൻറ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും, കൊള്ളക്കാരനും പീഡകനുമെന്നൊക്കെ അധിക്ഷേപിക്കുകയും ചെയ്െതന്നു ചൂണ്ടിക്കാട്ടി എ. സിങ് എന്നയാൾ എൻ.ബി.എസ്.എക്ക് നൽകിയ പരാതിയെ തുടർന്നാണ് ഖേദപ്രകടനത്തിന് ഉത്തരവിട്ടിരുന്നത്. ചാനലിെൻറ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയാണ് അധിക്ഷേപം ചൊരിഞ്ഞത്.
പ്രസ്തുത പരിപാടിയുടെ സെപ്റ്റംബർ ഏഴിനുള്ള എപ്പിസോഡിനു മുമ്പ് ഫുൾസ്ക്രീനിൽ ഖേദപ്രകടനം നടത്തണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, കഴിഞ്ഞദിവസം നടന്ന പരിപാടിക്കുമുമ്പ് ചാനൽ ഖേദപ്രകടനം നടത്തിയില്ല. ഉത്തരവ് നടപ്പാക്കാത്തത് അറിെഞ്ഞന്നും ഇൗമാസം 14നുള്ളിൽ ഖേദപ്രകടനം നടത്താൻ ഒരു അവസരംകൂടി ചാനലിന് ഉണ്ടെന്നും അതും ചെയ്തില്ലെങ്കിൽ അർണബിനെതിരെ ക്രിമിനൽ കേസ് നൽകുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സിങ്ങിെൻറ ഭാര്യ പ്രതിഷ്ഠ സിങ് അറിയിച്ചു. ബി.ജെ.പിയുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രേശഖറാണ് ചാനലിെൻറ ഉടമസ്ഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.