തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല, സമ്മർദ്ദങ്ങളുടെ ഭാഗമായി നടപടിയും സ്വീകരിക്കില്ല -ലഖിംപൂർ ഖേരി സംഘർഷത്തിൽ യോഗി
text_fieldsലഖ്നോ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരി അക്രമത്തിൽ തെളിവുകളില്ലാതെ ആരെയും അറസ്റ്റ് ചെയ്യിലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിമർശിക്കുകയും ചെയ്തു.
ഞായറാഴ്ച ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലു കർഷകർ ഉൾെപ്പടെ എട്ടുപേർക്ക് ജീവൻ നഷ്ടമായിയിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും ആശിഷ് മിശ്രയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
'എല്ലാവരും നിയമത്തിന്‍റെ മുമ്പിൽ തുല്യരാണ്. സുപ്രീംകോടതിയുടെ അഭിപ്രായത്തിൽ ആരെയും തെളിവുകൾ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. അന്വേഷണം തുടരുകയും ചെയ്യുന്നു. രേഖാമൂലമുള്ള പരാതിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. ആരെയും ഒഴിവാക്കിയിട്ടില്ല' -യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, ആർക്കും നീതി ലഭിക്കാതിരിക്കില്ലെന്നും എന്നാൽ സമ്മർദ്ദങ്ങളുടെ ഭാഗമായി ആർക്കെതിരെയും നടപടി സ്വീകരിക്കില്ലെന്നും യോഗി പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല, നിയമം എല്ലാവർക്കും സംരക്ഷണത്തിന് ഉറപ്പ് നൽകുന്നു. അത് ആരായാളും അവരുടെ കൈകളിലെടുക്കേണ്ട ആവശ്യമില്ലെന്നും യോഗി പറഞ്ഞു.
അവർ ആരായാലും മൂല്യമുള്ള സന്ദേശവാഹകരല്ല എന്നായിരുന്നു കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാക്കൾക്ക് നേരെയുള്ള യോഗിയുടെ വിമർശനം. സമാധാനും ഐക്യവും നിലനിർത്തുകയെന്നതാണ് സർക്കാരിന്‍റെ മുൻഗണന. നിരവധി മുഖങ്ങൾ ഖേരിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു, അവർ തന്നെയാണ് സംഭവത്തിന് പിന്നിലും. എല്ലാം അന്വേഷണത്തിന് ശേഷം വ്യക്തമാകും -മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം യോഗി തള്ളി. ആക്രമണത്തിേന്റതായി വ്യക്തമാക്കുന്ന യാതൊരു വിഡിയോകളും ഇല്ലെന്നും യോഗി പറഞ്ഞു. 'അത്തരത്തിലൊരു വിഡിയോ ഇല്ല. ഞങ്ങൾ നമ്പറുകൾ പുറത്തിറക്കിയിരുന്നു. ആരുടെയെങ്കിലും കൈവശം തെളിവുണ്ടെങ്കിൽ അവ അപ്ലോഡ് െചയ്യാം. എല്ലാം വളരെ വ്യക്തമാണ്. ആർക്കും നീതി ലഭിക്കാതെ പോകില്ല. ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. എന്നാൽ സമ്മർദ്ദത്തിന് പുറത്ത് ആർക്കെതിരെയും നടപടി സ്വീകരിക്കില്ല' -യോഗി പറഞ്ഞു.
ആരോപണങ്ങളെ തുടർന്ന് ആരെയും അറസ്റ്റ് ചെയ്യില്ല. പക്ഷേ ആരെങ്കിലും കുറ്റവാളിയാണെങ്കിൽ അവർ ആരാണെന്ന് പരിഗണിക്കാതെ നടപടി സ്വീകരിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.