45 വർഷത്തിടെ ആദ്യമായി അഅ്സംഖാനും കുടുംബാംഗങ്ങളുമില്ലാതെ രാംപുരിൽ തെരഞ്ഞെടുപ്പ്
text_fieldsമൊറാദാബാദ്: സമാജ്‍വാദി പാർട്ടി നേതാവ് അഅ്സംഖാനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ആരും ഇല്ലാതെ 45 വർഷത്തിനിടെ ആദ്യമായി ഉത്തർ പ്രദേശിലെ രാംപുർ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്. വിദ്വേഷ പ്രസംഗക്കേസിൽ അഅ്സംഖാനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് രാംപുരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
1977 മുതൽ അഅ്സം ഖാനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ആണ് രാംപുരിൽ മത്സരിക്കുന്നത്. എസ്.പിയുടെ ഉറച്ച സീറ്റാണ് ഇത്. ഇത്തവണ അഅ്സംഖാന്റെ ഭാര്യ തൻസീൻ ഫാത്തിമക്കോ മരുമകൾക്കോ എസ്.പി ടിക്കറ്റ് നൽകിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ അസിം രാസയാണ് രാംപുരിൽ മത്സരിക്കുന്നത്. 1977 മുതൽ 2022 വരെ 12 തെരഞ്ഞെടുപ്പുകളിൽ അഅ്സംഖാൻ രാംപുരിൽ മത്സരിച്ചു. 10 തവണയും വിജയിക്കുകയും ചെയ്തിരുന്നു. 2019ൽ അഅ്സംഖാൻ എം.പിയായപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ തൻസീൻ ഫാത്തിമയായിരുന്നു മത്സരിച്ച് വിജയിച്ചത്. 1970കളിലും 80കളിലും സീറ്റിൽ കോൺഗ്രസായിരുന്നു ശക്തർ. 1980-93 കാലത്ത് അഅ്സംഖാൻ അഞ്ച് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ചു. 1996ൽ കോൺഗ്രസിന്റെ അഫ്രോസ് അലി ഖാനോട് തോറ്റു. പിന്നീട് അഞ്ച് തവണ വിജയിച്ചതോടെ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചു.
അഅ്സംഖാനും കുടുംബതിനുമെതിരെ കേസുകൾ നിലവിലുണ്ട്. അഖിലേഷ് യാദവ് സർക്കാറിൽ മന്ത്രിയായിരിക്കെ 2014ൽ സർക്കാർ ഭൂമി കൈയേറിയെന്ന പരാതിയിൽ അഅ്സംഖാന്റെ ഭാര്യക്കും മകനുമെതിരെ കേസുണ്ട്. നിലവിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രാദേശിക
കോടതി മൂന്നവർഷം തടവിന് ശിക്ഷിച്ചതോടെയാണ് അദ്ദേഹം അയോഗ്യനായത്. ബി.ജെ.പി ആകാശ് സക്സേനയെയാണ് സീറ്റിൽ മത്സരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.