വലിയ നേട്ടമൊന്നും പറയാനില്ല; എന്നാൽ ഭരണവിരുദ്ധ വികാരവുമില്ല -തെൻറ സർക്കാരിെൻറ പ്രകടനത്തെ കുറിച്ച് അശോക് ഗെഹ്ലോട്
text_fieldsജയ്പൂർ: തെൻറ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്. അതേസമയം, എടുത്തു പറയാൻ പറ്റുന്ന നേട്ടമൊന്നും സർക്കാർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''നാലു വർഷമായെങ്കിൽ പോലും രാജസ്ഥാനിലെ ജനങ്ങൾ സർക്കാരിന് എതിരല്ല. സാധാരണ എല്ലായിടത്തും അത്തരം സാഹചര്യങ്ങളാണ് ഉണ്ടാകാറുള്ളത്. ജനങ്ങൾ ഓരോ കുറ്റങ്ങൾ കണ്ടെത്തും. എന്നാൽ രാജസ്ഥാനിലെ സ്ഥിതി വ്യത്യസ്തമാണ്. ഈ സർക്കാരിെൻറ കാലത്ത് വലിയ നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ല.''-ഗെഹ്ലോട് പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വന്നിട്ട് ഡിസംബർ 17ന് നാലു വർഷം തികഞ്ഞു. അതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഗെഹ്ലോട്.
മോദി സർക്കാർ രാജ്യത്തുടനീളം സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ഗെഹ്ലോട് ആവർത്തിച്ചു. നാലാംവാർഷികത്തോടനുബന്ധിച്ച് ജയ്പൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനസർക്കാരുകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.