വിമാനം വൈകിയാൽ മുഴുവൻ തുകയും തിരികെ നൽകണം
text_fieldsന്യൂഡൽഹി: വിമാനയാത്രക്കാർക്ക് സന്തോഷ വാർത്ത. ആഭ്യന്തര യാത്രക്കായി ബുക്ക് ചെയ്ത ടിക്കറ്റ് 24 മണിക്കൂറിനകം കാൻസൽ ചെയ്യുകയാണെങ്കിൽ അതിന് ചാർജ് ഇൗടാക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനം പുറപ്പെടുന്നതിെൻറ 96 മണിക്കൂർ മുമ്പുവരെ യാത്രക്കാരന് ഇൗ സൗകര്യം ലഭ്യമാവും. 24 മണിക്കൂർ സമയത്തിനുള്ളിൽ യാത്രക്കാർക്ക് പേരിലോ മറ്റോ തിരുത്തുവരുത്താനോ യാത്ര തീയതി മാറ്റാനോ ഉണ്ടെങ്കിൽ അതും സൗജന്യമായി ചെയ്യാനാവുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു. വിമാന യാത്രികരുടെ അവകാശവുമായി ബന്ധപ്പെട്ട കരട് നയരേഖ പ്രകാശനം ചെയ്തുകൊണ്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനം 12 മണിക്കൂറിലേറെ വൈകുന്നതുമൂലം കണക്ഷൻ ൈഫ്ലറ്റുകൾ കിട്ടാതെപോയാൽ 20,000 രൂപയും വിമാനം നാലുമുതൽ 12 മണിക്കൂർ വരെ വൈകുകയാണെങ്കിൽ 10,000 രൂപയും യാത്രക്കാരന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും മന്ത്രാലയത്തിെൻറ കരടുരേഖ ശിപാർശ ചെയ്യുന്നു. നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി യാത്രക്കാരനുമായി ധാരണയിൽ ഏർപ്പെടാൻ വിസമ്മതിക്കുകയാണെങ്കിൽ അത്തരം പ്രശ്നങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ വിവിധ കമ്പനികൾ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് വിവിധ നിരക്കുകളാണ് ഇൗടാക്കുന്നത്. തുക റീഫണ്ട് ചെയ്യുന്നത് നിരസിക്കുന്നുവെന്നും ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് അന്യായതുക ചുമത്തുന്നുവെന്നതടക്കം നിരവധി പരാതികളാണ് യാത്രക്കാരിൽനിന്നും ഉയരുന്നത്. വിമാനം റദ്ദാക്കുന്നുവെങ്കിൽ ആ വിവരം രണ്ടാഴ്ച മുതൽ വിമാനം പുറപ്പെടാൻ നിശ്ചയിച്ചതിെൻറ 24 മണിക്കൂർ മുമ്പുവരെയുള്ള സയമത്തിനുള്ളിൽ യാത്രക്കാരനെ അറിയിച്ചിരിക്കണം. പുറെപ്പടാനിരുന്ന സമയത്തിെൻറ രണ്ടു മണിക്കൂറിനുള്ളിൽ യാത്രക്കാരന് പകരം വിമാനം ലഭ്യമാക്കുകയോ യാത്രക്കാരൻ തയാറാവുകയാണെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യണം. ഇതടക്കം നിരവധി ശിപാർശകളാണ് വ്യോമയാന മന്ത്രാലയത്തിെൻറ കരടുനയം ശിപാർശ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.