മൂന്നാംമുന്നണിക്ക് സാധ്യതയില്ല; കെ.സി.ആറിെൻറ ശ്രമങ്ങളെ തള്ളി സ്റ്റാലിൻ
text_fieldsചെന്നൈ: ബി.ജെ.പി-കോൺഗ്രസ് വിരുദ്ധ മൂന്നാം മുന്നണിക്കായുള്ള തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിെൻറ ശ്രമങ്ങളെ തള്ളി എം.കെ സ്റ്റാലിൻ. നിലവിലെ സാഹചര്യങ്ങളിൽ ഒരു മൂന്നാംമുന്നണിക്കുള്ള സാധ്യത കാണുന് നില്ലെന്ന് ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം അതെ കുറിച്ച് തീരുമാനമെട ുക്കാമെന്നും കെ. ചന്ദ്രശേഖര റാവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സ്റ്റാലിൻ പറഞ്ഞു.
തിങ്കളാഴ്ച ചെന്നൈയിലെത്തിയ കെ.സി.ആർ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച അനൗപചാരികമായിരുന്നു എന്നാണ് സ്റ്റാലിെൻറ പ്രസ്താവന. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താനെത്തിയ കെ.സി.ആർ ഉപചാരത്തിെൻറ ഭാഗമായി തന്നെ സന്ദർശിക്കാനെത്തിയതാണെന്നും സ്റ്റാലിൻ പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെങ്കിൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന നിലപാടിലാണ് ഡി.എം.കെക്കുള്ളത്. കോൺഗ്രസിനെ തള്ളി ചർച്ചക്കില്ലെന്നും കെ.സി.ആറിനെ കൂടി യു.പി.എയിൽ ഉൾപ്പെടുത്തിയാൽ മുന്നണി ശക്തിപ്പെടുമെന്നുമാണ് ഡി.എം.കെ വാദം.
എന്നാൽ ദക്ഷിണേന്ത്യൻ പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി മൂന്നാം മുന്നണി രൂപീകരിച്ച് കിങ് മേക്കാറാകാനാണ് കെ.സി.ആറിെൻറ ശ്രമം. മൂന്നാം മുന്നണിയെന്ന ആവശ്യവുമായി അദ്ദേഹം മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്.ഡി കുമാരസ്വാമി, മമത ബാനർജി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശിക പാർട്ടികൾ കാബിനറ്റ് പദവികൾകൊണ്ട് തൃപ്തിപ്പെടാതെ ഒരുമിച്ച് സർക്കാറിൽ വലിയ സ്വാധീനം നേടിയെടുക്കണമെന്നാണ് കെ.സി.ആർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.