രാജ്യത്ത് പെട്രോൾ -ഡീസൽ വിലയിൽ മാറ്റമില്ലാതെ 23ാം ദിവസം
text_fieldsന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 23ാം ദിവസവും മാറ്റമില്ലാതെ പെട്രോൾ -ഡീസൽ വില. നവംബർ നാലിനാണ് രാജ്യത്ത് അവസാനമായി പെേട്രാൾ -ഡീസൽ വില പുതുക്കിയത്. നവംബർ നാലിന് കേന്ദ്രസർക്കാർ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിനുപിന്നാലെ മിക്ക സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മൂല്യവർധിത നികുതി (വാറ്റ്) കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയാണ് വില. ഡീസലിന് 86.67 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച ബ്രെന്‍റ് ക്രൂഡ് ഓയിലിന് 80 ഡോളറാണ് വില. എന്നാൽ, അന്തരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ വില കുറഞ്ഞിട്ടില്ല.
അതേസമയം, അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാലാണ് പെട്രോൾ -ഡീസൽ വിലയിൽ മാറ്റമില്ലാത്തതെന്ന വിമർശനങ്ങളും ഉയരുന്നു. ഈ വർഷം ആദ്യം കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെട്രോൾ ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതാണ് വിമർശനത്തിൽ പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.