ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ചികിത്സ രീതിയിൽ മാറ്റം വേണ്ടെന്ന് വിദഗ്ധസംഘം
text_fieldsന്യൂഡൽഹി: യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ കോവിഡ് ചികിത്സ രീതിയിൽ മാറ്റം വേണ്ടെന്ന് വിദഗ്ധ സംഘം. നിലവിലുള്ള ചികിൽസ രീതി തന്നെ തുടരണമെന്ന് കോവിഡിനായുള്ള നാഷണൽ ടാസ്ക് ഫോഴ്സ് അറിയിച്ചു.
ഐ.സി.എം.ആറിന്‍റെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സിന്റെ യോഗം നടന്നത്. ഡോ.വിനോദ് പോൾ, നീതി ആയോഗ് അംഗം, ഐ.സി.എം.ആർ പ്രതിനിധി ഡോ.ബൽറാം ഭാർഗവ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തുന്നതിന് നിരീക്ഷണം ശക്തമാക്കും. സാമൂഹിക അകലം, വ്യക്തിശുചിത്വം, മാസ്ക് ധരിക്കൽ തുടങ്ങിയവ ശീലമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.
യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം ഇന്ത്യയിൽ കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.