പത്ത് മിനിറ്റിൽ ഓൺലൈൻ ഭക്ഷണവിതരണം; വിമർശനവുമായി മഹുവ മൊയ്ത്ര എം.പി.
text_fieldsന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകൾ പത്ത് മിനിറ്റിനകം ഭക്ഷണം എത്തിക്കുന്ന പദ്ധതിയെ എതിർത്ത് തൃണമൂൽ എം.പി. മഹുവ മൊയ്ത്ര. വരുന്ന പാർലമന്‍റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്ന് മഹുവ ട്വീറ്റ് ചെയ്തു.
വിതരണം വേഗത്തിലാക്കുന്നത് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കാൻ കാരണമാകുമെന്നും ജീവനുകൾക്ക് ഭീഷണിയാകുന്ന ഈ പദ്ധതി എതിർക്കുമെന്നും മഹുവ കൂട്ടിച്ചേർത്തു. സൈബർ സുരക്ഷ വിദഗ്ധനായ ജിതൻ ജെയ്നും ഇതേ അഭിപ്രായം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
2022 മാർച്ചിൽ സൊമാറ്റൊയാണ് ഈ ആശയം അവതരിപ്പിച്ചത്. ഭക്ഷണം എത്തിക്കുന്ന ജീവനക്കാരെ ഇത് കൂടുതൽ സമ്മർദത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നു. തിരഞ്ഞെടുത്ത അടുത്തുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പത്ത് മിനിറ്റിലുള്ള ഓൺലൈൻ ഭക്ഷണവിതരണം എന്നായിരുന്നു സൊമാറ്റൊയുടെ സ്ഥാപകയായ ദീപ്തി ഗോയൽ പ്രതികരിച്ചത്.
മാത്രമല്ല, എത്തിച്ചുനൽകുന്നവരോട് കൃത്യം പത്ത് മിനിറ്റിൽ തന്നെ എത്തിക്കണമെന്നും നിർബന്ധപൂർവ്വം പറഞ്ഞിട്ടില്ലെന്നും സമയം അല്പം വൈകുന്നതിൽ പിഴ ഈടാക്കിലെന്നും ഗോയൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.