ഒന്നും പറയാനില്ല; ഇംഗ്ലീഷ് വൈദഗ്ധ്യത്തിലെ ട്രോളുകൾക്കെതിരെ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ
text_fieldsന്യൂഡൽഹി: പഴയ ട്വീറ്റുകളിലെ അബദ്ധങ്ങൾ കുത്തിപ്പൊക്കിയ ട്രോളുകളിൽ പ്രതികരിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. തനിക്ക് അതിനെപ്പറ്റി ഒന്നും പറയാനില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുെട പ്രതികരണം. പുതിയ കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷമുള്ള കൂടിക്കാഴ്ചക്കിെട മാധ്യമങ്ങളുെട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാണ്ഡവ്യയുടെ ഭാഷാവൈദഗ്ധ്യത്തിനെതിരെയായിരുന്നു ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. 2013 മുതലുള്ള ട്വീറ്റുകളാണ് കുത്തിപ്പൊക്കിയത്. 'മഹാത്മാഗാന്ധി വാസ് അവർ നേഷൻ ഓഫ് ഫാദർ', 'ഹാപ്പി ഇൻഡിപീഡിയന്‍റ് ഡേ' തുടങ്ങിയ ട്വീറ്റുകളാണ് വൻതോതിൽ പ്രചരിക്കുന്നത്. 2014ലെ ട്വീറ്റിൽ മഹാത്മാഗാന്ധിയുെട കൊച്ചുമകനാണ് രാഹുൽ ഗാന്ധിയെന്ന് മാണ്ഡവ്യ സൂചിപ്പിച്ചതും ചിലർ കുത്തിപ്പൊക്കിയിരുന്നു.
സംഭവത്തിൽ കേന്ദ്രമന്ത്രി പ്രതികരിക്കാൻ തയാറായില്ലെങ്കിലും ശിവസേന, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ട്രോളുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. 'മന്ത്രിക്കെതിരായ ഏക വിമർശനം അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തെക്കുറിച്ചായിരിക്കും ജോലിയെക്കുറിച്ചായിരിക്കില്ല' എന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയുടെ പ്രതികരണം. ട്രോളുകൾ ദൗർഭാഗ്യകരമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് തെഹ്സീൻ പൂനാവാല പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.