Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​...

രാജ്യത്ത്​ സമൂഹവ്യാപനമില്ല; 90 ശതമാനം ​കേസുകളും എട്ട്​ സംസ്ഥാനങ്ങളിൽ -ആരോഗ്യമന്ത്രി

text_fields
bookmark_border
health-minister
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡി​​െൻറ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. 90 ശതമാനം രോഗികളും എട്ട്​ സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യയി​ൽ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന റെക്കോർഡിലെത്തിയതിന്​ പിന്നാലെയാണ്​ ആരോഗ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം 24,879 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 7,67,296 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​​. മഹാരാഷ്​ട്ര, തമിഴ്​നാട്​, കർണാടക, ​ഡൽഹി, തെലങ്കാന, യു.പി, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ കേസുകളിൽ ഭൂരിപക്ഷവും. 

നേരത്തെ മുംബൈയിൽ മാത്രം കോവിഡ്​ മരണം 5,000 കടന്നിരുന്നു. 62 പേരാണ്​ കഴിഞ്ഞ ദിവസം മാത്രം മരിച്ചത്​. 23,214 പേരാണ്​ മുംബൈയിൽ മാത്രം രോഗം ബാധിച്ച്​ ചികിൽസയിലുള്ളത്​. സമാന സ്ഥിതി തന്നെയാണ്​ ഡൽഹിയിലും നിലവിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harsh Vardhanmalayalam newsindia newscovid 19
News Summary - No Community Transmission in India Yet-India news
Next Story