പോക്സോ കേസിൽ ഒത്തുതീർപ്പില്ല -അലഹബാദ് ഹൈകോടതി
text_fieldsപ്രയാഗ്‌രാജ്: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരമുള്ള ക്രിമിനൽ നടപടികൾ പ്രതിയും-ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ റദ്ദാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.
“കുറ്റം രജിസ്റ്റർ ചെയ്യുന്നതിന് പ്രായപൂർത്തിയാകാത്ത ഇരയുടെ സമ്മതം അപ്രധാനമാണെങ്കിൽ, അത്തരം സമ്മതം വിട്ടുവീഴ്ച ഉൾപ്പെടെയുള്ള ഘട്ടങ്ങളിലും അപ്രധാനമായി തുടരും. മൈനർ പിന്നീട് അപേക്ഷകനുമായി ഒത്തുതീർപ്പിൽ ഏർപ്പെടാൻ സമ്മതിക്കുന്നത് പോക്‌സോ നിയമപ്രകാരമുള്ള നടപടികൾ റദ്ദാക്കാൻ പര്യാപ്തമല്ലെന്ന് പോക്‌സോ നിയമപ്രകാരം പ്രതിയായ സഞ്ജീവ് കുമാർ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് സമിത് ഗോപാൽ പറഞ്ഞു.
എഫ്.ഐ.ആർ ഫയൽ ചെയ്തതിനും അന്വേഷണം പൂർത്തിയാക്കിയതിനും വിചാരണക്കോടതി അപേക്ഷകനെ വിളിച്ചുവരുത്തിയതിനും ശേഷം കക്ഷികൾ തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്. അതിജീവിതയുടെ അഭിഭാഷകനും പ്രതിയുടെ വാദത്തെ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.