ബി.ജെ.പിയോട് വിട്ടുവീഴ്ചയില്ല -സ്റ്റാലിൻ
text_fieldsചെന്നൈ: സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുകയെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. മുഖ്യമന്ത്രിയായതിനുശേഷം നൽകിയ ആദ്യ ചാനൽ അഭിമുഖത്തിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും ഉൾപ്പെടെയുള്ള എല്ലാ ലോക്സഭ മണ്ഡലങ്ങളിലും ജയിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ സഖ്യത്തെ അധികാരത്തിലെത്തിക്കും. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധി, നിതീഷ് കുമാർ, കെ. ചന്ദ്രശേഖർ റാവു, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നതായും സ്റ്റാലിൻ അറിയിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണ്. കേന്ദ്രത്തിൽ ഫെഡറൽ സംവിധാനവും സംസ്ഥാനങ്ങൾക്ക് സ്വയംഭരണാവകാശവും എന്നതാണ് ഡി.എം.കെയുടെ മുദ്രാവാക്യം. ഇതേ ആവശ്യം രാജ്യത്തെ ചില മുഖ്യമന്ത്രിമാർ ഉന്നയിച്ചു തുടങ്ങിയത് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.